നേഹ ധൂ​പി​യ വി​വാ​ഹി​ത​യാ​യി
Saturday, May 12, 2018 9:49 AM IST
ബോ​ളി​വു​ഡ് ന​ടി നേ​ഹ ധൂ​പി​യ വി​വാ​ഹി​ത​യാ​യി. ന്യൂ​ഡ​ൽ​ഹി​യി​ൽ സി​ഖ് ആ​ചാ​ര​പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​ൽ സി​നി​മാ താ​ര​വും മോ​ഡ​ലു​മാ​യ അ​ങ്ക​ത് ബേ​ഡി​യാ​ണ് നേ​ഹ​യെ വി​വാ​ഹം ചെ​യ്ത​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

"എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല തീ​രു​മാ​നം. ഞാ​ന്‍ എ​ന്‍റെ സു​ഹൃ​ത്തി​നെ വി​വാ​ഹം ചെ​യ്തു.-’​നേ​ഹ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത മി​ന്നാ​ര​ത്തി​ൽ ബാ​ല​താ​ര​മാ​യാ​ണ് നേ​ഹ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി അ​റു​പ​തോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.