"പ്രാ​യം എനിക്കു പ്രശ്നമല്ല..'
Monday, July 23, 2018 7:21 PM IST
പ്രാ​യ​ത്തി​ൽ മു​തി​ർ​ന്ന സ്ത്രീ​ക​ളെ പ്ര​ണ​യി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന വാ​ദ​മു​യ​ർ​ത്തി നി​ക് ജോ​നാ​സ്. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യും അ​മേ​രി​ക്ക​ൻ ഗാ​യ​ക​നും ന​ട​നു​മാ​യ നി​ക് ജോ​നാ​സും ത​മ്മി​ൽ പൊ​രി​ഞ്ഞ പ്രേ​മ​മാ​ണെ​ന്നാ​ണ് കു​റേ നാ​ളു​ക​ളാ​യി കേ​ൾ​ക്കു​ന്ന വാ​ർ​ത്ത. നി​ക് പ്രി​യ​ങ്ക​യേ​ക്കാ​ൾ പ​ത്തു​വ​യ​സി​ന് ഇ​ള​യ​താ​ണ്. പ​ത്തു​വ​യ​സി​നു മൂ​ത്ത പ്രി​യ​ങ്ക​യെ എ​ന്തി​നാ ചെ​ക്കാ നീ ​പ്രേ​മി​ക്കു​ന്ന​തെ​ന്ന് പ​ല​രും നി​ക്കി​നോ​ട് ചോ​ദി​ച്ചു​വ​ത്രേ. പ്രാ​യ​ത്തി​ൽ മു​തി​ർ​ന്ന സ്ത്രീ​ക​ളെ പ്ര​ണ​യി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന മ​റു​പ​ടി​യാ​ണ് നി​ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ന്‍റി കോ​ഹ​ന്‍റെ ഷോ​യി​ൽ അ​തി​ഥി​യാ​യി വ​ന്ന​പ്പോ​ഴും നി​ക് ആ ​ചോ​ദ്യം നേ​രി​ട്ടു. പ്ര​ണ​യി​ക്കു​ന്ന​തി​ൽ ഞാ​ൻ അ​തി​ർ​ത്തി വ​യ്ക്കാ​റി​ല്ല. ഞാ​ൻ പ്രേ​മി​ച്ച സ്ത്രീ​ക​ളി​ൽ ഏ​റ്റ​വും മു​തി​ർ​ന്ന സ്ത്രീ​ക്ക് 35 വ​യ​സു​ണ്ട്. പ്രാ​യം ഒ​രു ന​ന്പ​ർ മാ​ത്ര​മാ​ണ് - നി​ക് പ​റ​ഞ്ഞു. കേ​റ്റ് ഹൂ​ഡ്സ​ണ്‍, ഡെ​ൽ​റ്റാ ഗൂ​ഡ്രെം എ​ന്നി​വ​രു​മാ​യി നി​ക് പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തേ പ്ര​ച​ാര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ നി​കി​നേ​ക്കാ​ൾ മു​തി​ർ​ന്ന​വ​രാ​ണ്. ആ​ന്‍റി കോ​ഹ​ൻ ഷോ​യു​ടെ മ​റ്റൊ​രു എ​പ്പി​സോ​ഡി​ൽ പ്രി​യ​ങ്ക അ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്നു. നി​ക്കുമാ​യു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ഇ​തു​വ​രെ ത​നി​ക്ക് സ​മ​യം കി​ട്ടി​യി​ല്ലെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക മ​റു​പ​ടി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന മെ​റ്റ് ഗാ​ല​യി​ലാ​ണ് പ്രി​യ​ങ്ക​യും നി​ക്കും ക​ണ്ടു​മു​ട്ടി​യ​ത്.

ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ന്ന് റെ​ഡ് കാ​ർ​പ്പ​റ്റി​ൽ ചി​ത്ര​ങ്ങ​ൾ​ക്കാ​യി പോ​സ് ചെ​യ്യു​ക​യും ചെ​യ്തു. മെ​റ്റ് ഗാ​ല​യി​ൽ നി​ന്നു​ള്ള പ്രി​യ​ങ്ക​യു​ടെ ചി​ത്ര​ങ്ങ​ൾ നി​ക്ക് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രെ​യും ചേ​ർ​ത്ത് ഗോ​സി​പ്പു​ക​ൾ വ​ന്നു​തു​ട​ങ്ങി. നി​ക്കി​നെ​യും കൂ​ട്ടി പ്രി​യ​ങ്ക ഇ​ന്ത്യ​യി​ലു​മെ​ത്തി. അ​മ്മ മ​ധു​ചോ​പ്ര​യേ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും നി​ക്കി​നെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ഇ​ന്ത്യ​യി​ലേ​ക്ക് നി​ക്കി​നെ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.