പ്രിയങ്കയുടെ മനസിൽ നിക് ജോനാസ്‍?
Thursday, May 31, 2018 10:09 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര പ്ര​ണ​യ​ത്തി​ലെ​ന്ന് ഗോ​സി​പ്പ്. അ​മേ​രി​ക്ക​ൻ ഗാ​യ​ക​നും ന​ട​നു​മാ​യ നി​ക് ജോ​നാ​സു​മാ​യി പ്രി​യ​ങ്ക പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ബോ​ളി​വു​ഡ് ക​ട​ന്ന് ഹോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഇ​പ്പോ​ൾ. പ്രി​യ​ങ്ക​യേ​യും നി​ക് ജോ​നാ​സി​നെ​യും ഒ​രു​മി​ച്ച് പ​ല വേ​ദി​ക​ളി​ലും ക​ണ്ടുതു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ഗോ​സി​പ്പ് വ​ന്നി​രി​ക്കു​ന്ന​ത്.

പ്രി​യ​ങ്ക നി​ക് ജോ​നാ​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ്. അ​വ​ർ ത​മ്മി​ൽ ന​ല്ല ചേ​ർ​ച്ച​യു​ണ്ട്്. ഇ​രു​വ​രും വ​ള​രെ അ​ടു​ത്തി​ട​പ​ഴ​കു​ന്നു. 2017ൽ ​ന​ട​ന്ന ഒ​രു പൊ​തു​ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. അ​ന്ന് ഇ​രു​വ​രും ചി​ത്ര​ങ്ങ​ൾ​ക്കാ​യി പോ​സ് ചെ​യ്തു. പ്രി​യ​ങ്ക​യു​ടെ ചി​ത്ര​ങ്ങ​ൾ നി​ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രെ​യും ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത് -ഇങ്ങനെ പോകുന്നു ഗോസിപ്പുകൾ.

അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഈ ​ഗോ​സി​പ്പി​നെ​ക്കു​റി​ച്ച് പ്രി​യ​ങ്ക​യോ​ട് ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​നെ ചി​രി​ച്ചു ത​ള്ളു​ക​യാ​ണ് പ്രി​യ​ങ്ക ചെ​യ്ത​ത്. മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ പ്രി​യ​ങ്ക ത​ന്നേ​ക്കാ​ൾ പ​ത്തു വ​യ​സു കു​റ​വു​ള്ള നി​ക്കി​നെ പ്ര​ണ​യി​ക്കു​ന്ന​തി​ൽ എതിർപ്പുമായി ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്ര​ണ​യ​ത്തി​നെ​ന്ത് പ്രാ​യം എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ർ വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.