പ്രഭാസിനെ കളിയാക്കി കരൺ ജോഹർ
Monday, October 30, 2017 2:25 AM IST
കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കും എ​ന്നാ​ണ് പ​റ​യാ​റ്. ഈ ​അ​വ​സ്ഥ​യി​ലാ​ണ് ഹി​റ്റ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​ർ ഇ​പ്പോ​ൾ എ​ന്നാ​ണ് ബോ​ളി​ലു​ഡി​ലെ സം​സാ​രം. ബാ​ഹു​ബ​ലി​ നാ​യ​ക​ൻ പ്ര​ഭാ​സി​നെ ബോ​ളി​വു​ഡി​ൽ താ​ൻ​ത​ന്നെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ര​ൺ ജോ​ഹ​റി​ന്‍റെ ആ​ഗ്ര​ഹം. ഇ​തി​നാ​യി താ​ര​വു​മാ​യി ച​ർ​ച്ച​ക​ളൊ​ക്കെ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഭാ​സി​ന്‍റെ പ്ര​തി​ഫ​ലം താ​ങ്ങാ​നാ​വാ​തെ ക​ര​ൺ ഈ ​ആ​ഗ്ര​ഹം ഉ​പേ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ര​ൺ ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്നത്.

"" പ്രി​യ​പ്പെ​ട്ട ആ​ഗ്ര​ഹ​മേ, നി​ന​ക്ക് നി​ന്‍റെ ക​ഴി​വു​ക​ൾ പൂ​ർ​ണ​മാ​യും പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ താ​ര​ത​മ്യം എ​ന്ന പ്ര​തി​കാ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞുനി​ൽ​ക്കു'' എ​ന്ന​താ​യി​രു​ന്നു ട്വീ​റ്റ്. ഇ​വി​ടെ ആ​ഗ്ര​ഹ​മേ എ​ന്ന് ക​ര​ൺ വി​ളി​ച്ച​ത് പ്ര​ഭാ​സി​നെ​യാ​ണെ​ന്നാ​ണ് ചി​ല​രു​ടെ ക​ണ്ടെ​ത്ത​ൽ. പ്ര​ഭാ​സി​നെ ക​ളി​യാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ക​ര​ൺ ഇ​ങ്ങ​നെ​യൊ​രു പോ​സ്റ്റ് ഇ​ട്ട​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ക​ര​ണി​ന്‍റെ സി​നി​മ​യി​ലെ വേ​ഷം വേ​ണ്ടെ​ന്നു​വ​ച്ച പ്ര​ഭാ​സ് ഇ​പ്പോ​ൾ സ​ഹോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഭാ​സി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.