പ്ര​ഭാ​സ് ബോ​ളി​വു​ഡി​ലേ​ക്ക്
Monday, January 8, 2018 3:58 PM IST
ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ ബാ​ഹു​ബ​ലി​യി​ലെ നാ​യ​ക​ൻ പ്ര​ഭാ​സ് ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു. ത​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ഭാ​സ് ത​ന്നെ​യാ​ണ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ സ​ഹോ​യ്ക്ക് ശേ​ഷം ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നും പ്ര​ഭാ​സ് പ​റ​ഞ്ഞു.

ഞാ​ൻ ഹൈ​ദ​രാ​ബാ​ദു​കാ​ര​നാ​ണ്. ഇ​വി​ടെ 60ശ​ത​മാ​നം ആ​ളു​ക​ളും സം​സാ​രി​ക്കു​ന്ന​ത് ഹി​ന്ദി​യാ​ണ്. ബോ​ളി​വു​ഡി​ൽ​നി​ന്ന് ന​ല്ല അ​വ​സ​ര​ങ്ങ​ൾ വ​രു​ന്നു​ണ്ട്. അ​തി​ൽ ഒ​രു തി​ര​ക്ക​ഥ മൂ​ന്നു വ​ർ​ഷം മു​ന്പ് ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. അ​തൊ​രു പ്ര​ണ​യ​ക​ഥ​യാ​ണ്. സ​ഹോ​യ്ക്ക് ശേ​ഷം ആ ​സി​നി​മ ചെ​യ്യും-​പ്ര​ഭാ​സ് അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ബാ​ഹു​ബ​ലി​യി​ലൂ​ടെ ഇ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ പ്ര​ഭാ​സി​നെ തേ​ടി നി​ര​വ​ധി ഓ​ഫ​റു​ക​ളാ​ണ് ബോ​ളി​വു​ഡി​ൽ​നി​ന്ന് എ​ത്തു​ന്ന​ത്. ക​ര​ണ്‍ ജോ​ഹ​ർ ചി​ത്ര​ത്തി​ലൂ​ടെ പ്ര​ഭാ​സ് ഹി​ന്ദി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും എ​ന്നും വാ​ർ​ത്ത ഉ​ണ്ടാ​യി​രു​ന്നു. ക​ര​ണ്‍ ഈ ​ആ​ഗ്ര​ഹം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ട് ഈ ​ചി​ത്രം ഉ​പേ​ക്ഷി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.