ദ​ബാംഗ് മൂ​ന്നാം പതിപ്പ് എത്തുന്നു; സംവിധാനം പ്രഭുദേവ
Friday, November 17, 2017 8:07 AM IST
സൽമാൻ ഖാൻ നായകനായ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​ബാംഗിന്‍റെ മൂ​ന്നാം ഭാ​ഗം ഒ​രു​ങ്ങു​ന്നു. ഇ​തി​നെ സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സ​ൽ​മാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ് ഖാൻ ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോഴി​താ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ​യും നി​ശ്ച​യി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. അ​ഭി​ന​യം, നൃ​ത്തം, സം​വി​ധാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ പ്ര​ഭു​ദേ​വ​യാ​ണ് ദ​ബാംഗ് മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ച​ന​യും പ്രീ ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ളും ന​ട​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ലോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും അ​ർ​ബാ​സ് വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ന്‍റെ മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ടെ​യും നി​ർ​മാ​താ​വ് അ​ർ​ബാ​സാ​ണ്. മാ​ത്ര​മ​ല്ല ദ​ബാംഗ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും അ​ർ​ബാ​സ് ആ​യി​രു​ന്നു. ടൈ​ഗ​ർ റി​ട്ടേ​ണ്‍​സി​ന്‍റെ പ്ര​മോ​ഷ​ൻ കൂ​ടാ​തെ മ​റ്റൊ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സ​ൽ​മാ​ൻ ഖാ​ൻ ഇ​പ്പോ​ൾ.

സൊനാ​ക്ഷി സി​ൻ​ഹ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സ​ണ്ണി ലി​യോ​ണും പ്ര​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. തെ​രാ ഇ​ൻ​തസാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ലാ​ണ് അ​ർ​ബാ​സ് ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.