പ്ര​മു​ഖന്‍റെ ചിത്രം വേ​ണ്ടെ​ന്നു​വ​ച്ചു; പ്രി​യ​ങ്ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 10 സി​നി​മ​ക​ൾ
Wednesday, November 15, 2017 3:11 AM IST
ഹോ​ളി​വു​ഡ് നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റി​നെ​തി​രേ ലൈ​ംഗിക ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ ഒ​ന്ന​ല്ല ധാ​രാ​ളം ഹാ​ർ​വി വെ​യ്ൻ​സ്റ്റി​ൻ​മാ​രു​ണ്ടെ​ന്നും അ​വ​ർ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക ചോ​പ്ര​യു​ടെ പ്ര​തി​ക​ര​ണം. ഈ ​പ്ര​തി​ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ശ​ക്തി ന​ൽ​കു​ക​യാ​ണ് പ്രി​യ​ങ്ക​യു​ടെ അ​മ്മ മ​ധു ചോ​പ്ര​യു​ടെ പു​തി​യ വെ​ളിപ്പെ​ടു​ത്ത​ൽ.

ഒ​രു ഹി​ന്ദി സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​നി​ടെ വ​ള​രെ മോ​ശ​മാ​യ ഒ​രു വ​സ്ത്രം ധ​രി​ക്കാ​ൻ പ്രി​യ​ങ്ക​യോ​ട് ഒ​രു പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​ലോ​ക​സു​ന്ദ​രി​യെ കാ​മ​റയിലൂ​ടെ കാ​ണി​ക്കു​ന്പോ​ൾ അ​വ​ളു​ടെ ശ​രി​ക്കു​ള്ള ഭം​ഗി പു​റ​ത്തു​കാ​ണി​ച്ചി​ല്ലെ​ങ്കി​ൽ അ​തു​കൊ​ണ്ട് എ​ന്തു പ്ര​യോ​ജ​നം എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ ചോ​ദ്യം. എ​ന്നാ​ൽ ആ ​വ​സ്ത്രം ധ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച പ്രി​യ​ങ്ക​യ്ക്ക് ആ ​കാ​ര​ണ​ത്താ​ൽ സി​നി​മ ഇ​ട​യ്ക്കു​വ​ച്ച് ഉ​പേ​ക്ഷി​ക്കേ​ണ്ടി​യും വ​ന്നു. ഇ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി​യാ​ണ് അ​ന്ന് പ്രി​യ​ങ്ക ലൊ​ക്കേ​ഷ​ൻ വി​ട്ട​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഈ ​സം​വി​ധാ​യ​ക​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് പ്രി​യ​ങ്ക​യ്ക്ക് വ​ന്ന 10 അ​വ​സ​ര​ങ്ങ​ൾ ബോ​ളി​വു​ഡി​ൽ ന​ഷ്ട​മാ​യെ​ന്ന് മ​ധു ചോ​പ്ര പ​റ​യു​ന്നു.

17വ​യ​സു​ള്ള​പ്പോ​ഴാ​ണ് പ്രി​യ​ങ്ക സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ എ​ല്ലാ ലൊ​ക്കേ​ഷ​നു​ക​ളി​ലും മ​ധു ചോ​പ്ര​യും ഒ​പ്പം പോ​കു​മാ​യി​രു​ന്നു. ഒ​ര​വ​സ​ര​ത്തി​ൽ സം​വി​ധാ​യ​ക​ന്‍റെ അ​ടു​ക്ക​ൽ ക​ഥ കേ​ൾ​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ അ​മ്മ​യെ പു​റ​ത്തി​രു​ത്ത​ണ​മെ​ന്നും ത​ന്‍റെ ഒ​പ്പം ഒ​റ്റ​യ്ക്ക് മു​റി​യി​ലി​രു​ന്ന് ക​ഥ​കേ​ൾ​ക്ക​ണ​മെ​ന്നും ഒ​രു സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​മ്മ​യ്ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത ക​ഥ ത​നി​ക്ക് അ​ഭി​ന​യി​ക്കാ​നും ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു അ​ന്ന് പ്രി​യ​ങ്ക ന​ൽ​കി​യ മ​റു​പടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.