"പരാജയത്തിനു കാരണം പ്രതീക്ഷിച്ചത് കിട്ടാഞ്ഞത്..'
Wednesday, December 6, 2017 4:06 AM IST
പ്ര​തീ​ക്ഷി​ച്ച​ത് കി​ട്ടാ​തെ പോ​യ​തു കൊ​ണ്ടാ​ണ് ജൂ​ലി-2 പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് റാ​യി ല​ക്ഷ്മി. ട്രെ​യ്‌ല​റി​ലും ടീ​സ​റി​ലും ചി​ല രം​ഗ​ങ്ങ​ൾ കാ​ട്ടി പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചെ​ങ്കി​ലും അ​ത്ത​ര​ത്തി​ലൊ​ന്നും സി​നി​മ​യി​ൽ കാ​ണാ​തെ വ​ന്ന​തോ​ടെ ചി​ത്രം പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു. ചി​ത്രം ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നേ ജൂ​ലി-2 പ​രാ​ജ​യ​മാ​യി​രി​ക്കു​മെ​ന്നു ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് രീ​തി​ക​ൾ ശ​രി​യ​ല്ലാ​യി​രു​ന്നു. ട്രെ​യ്‌ലറും ടീ​സ​റും കു​ടും​ബ പ്രേ​ക്ഷ​കരിൽ തി​യ​റ്റ​റി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കാ​നു​ള്ള തോ​ന്ന​ൽ ഉ​ള​വാ​ക്കി. സി​നി​മ വ​ൻ പ​രാ​ജ​യ​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​തെ​ങ്കി​ലും ബോ​ളി​വു​ഡി​ൽ താ​ൻ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ വ​ലി​യ തു​ട​ക്ക​മാ​ണ് കി​ട്ടി​യ​തെ​ന്നും താ​രം പ​റ​ഞ്ഞു.

ജൂ​ലി2 പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ ത​നി​ക്ക് നി​രാ​ശ​യി​ല്ലെ​ന്നും ഇ​തൊ​രു പാ​ഠ​മാ​യി എ​ടു​ക്കാ​നാ​ണ് താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​ണ് താ​രം കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി​യ​ത്. ജൂ​ലി 2ന്‍റെ ടീ​സ​റും ട്രെ​യി​ല​റും ക​ണ്ട​വ​ര്‍ ഇക്കിളി രം​ഗ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ചാ​ണ് സി​നി​മ കാ​ണാ​നെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു​വി​ധ രം​ഗ​വും ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പ​ര​സ്യ​വും പ്ര​മോ​ഷ​നു​മാ​ണ് സി​നി​മ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്.​

സെ​ക്‌​സ് സി​നി​മ​യെ​ന്ന ത​ര​ത്തി​ല്‍ ജൂ​ലി2 നെ ​പ്ര​മോ​ട്ട് ചെ​യ്യ​രു​തെ​ന്ന ത​ര​ത്തി​ലു​ള്ള നി​ര്‍​ദേ​ശം അ​ന്നേ താ​ന്‍ ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് റാ​യി ല​ക്ഷ്മി പ​റ​യു​ന്നു. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ങ്കെ​ടു​ത്ത ഒ​രു പ​രി​പാ​ടി​യി​ലും ഇ​ത് സെ​ക്‌​സ് ചി​ത്ര​മാ​ണെ​ന്ന ത​ര​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​മി​ല്ല.​ ജൂ​ലി2 പ​രാ​ജ​യ​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ന്‍ ദീ​പ​ക് ശി​വ​ദാ​സ​നി ത​ന്നെ തു​റ​ന്ന് സ​മ്മ​തി​ച്ചി​രു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു സ​മ്മ​തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.