ചിത്രത്തെ ട്രോളിയവർക്ക് മ​റു​പ​ടി​യു​മാ​യി രാ​ധി​ക
Monday, March 12, 2018 2:08 PM IST
ബോ​ളി​വു​ഡി​ലെ ബോ​ൾ​ഡ് ആ​ൻ​ഡ് ക്യൂ​ട്ട് നാ​യി​ക ആ​ണ് രാ​ധി​ക ആ​പ്തെ. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് എ​വി​ടെ​യും ആ​രു​ടെ മു​ന്നി​ലും മു​ഖം നോ​ക്കാ​തെ തു​റ​ന്ന​ടി​ക്കു​ന്ന​തി​ലൂ​ടെ​യും ഇ​തു വ്യ​ക്ത​മാ​ണ്. ട്രോ​ളർമാ​ർ​ക്കു പോ​ലും കി​ടി​ല​ൻ മ​റു​പ​ടി കൊ​ടു​ത്തു നി​ല​യ്ക്ക് നി​ർ​ത്തു​ന്ന താ​ര​മാ​ണ് രാ​ധി​ക. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ചാവി​ഷ​യം രാ​ധി​ക ഇ​ൻ​സ്റ്റഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ്.

സി​നി​മ​യി​ലെ തി​ര​ക്കു​ക​ൾ വി​ട്ട് ഗോ​വ​യി​ൽ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കു​ക​യാ​ണ് താ​രം. ബീ​ച്ചി​ൽ ബി​ക്കി​നി ഇ​ട്ട് ഇ​രി​ക്കു​ന്ന ചി​ത്രം രാ​ധി​ക ഇ​ൻ​സ്റ്റഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാലെ താ​ര​ത്തി​നെ​തി​രേ അ​ങ്കം പ്ര​ഖ്യാ​പി​ച്ച് ട്രോ​ളർമാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ല രാ​ധി​ക​യു​ടെ ബി​ക്കി​നി ചി​ത്ര​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ക്ഷം. എ​ന്നാ​ൽ ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്ന ന​യ​മാ​ണ് ന​ടി​ക്കു​ള്ള​ത്. വി​മ​ർ​ശ​ക​ർ​ക്ക് കി​ടി​ല​ൻ മ​റു​പ​ടി​യും രാ​ധി​ക ന​ൽ​കി​യി​ട്ടു​ണ്ട്.

#holiDay #timeoff #goa #sea #sunset #friends @marc_t_richardson #afteraswim

A post shared by Radhika (@radhikaofficial) on




എ​ന്നോ​ട് ചി​ല​ർ പ​റ​യു​ന്ന​തു​വ​രെ എ​നി​ക്കെ​തി​രേ ട്രോ​ൾ ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​ത് ആ​ദ്യം കേ​ട്ട​പ്പോ​ൾ ചി​രി​യാ​ണ് വ​ന്ന​ത്. ബീ​ച്ചി​ൽ സാ​രി ഉ​ടു​ത്ത് ഞാ​ൻ വ​ര​ണ​മെ​ന്നാ​ണോ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- താ​രം ചോ​ദി​ക്കു​ന്നു.

ബോ​ളി​വു​ഡി​ൽ ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. ബി​ക്കി​നി ധ​രി​ച്ച് ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ അ​ടു​ത്ത​കാ​ല​ത്ത് സോ​നം ക​പൂ​ർ, ത​പ്സി പ​ന്നു എ​ന്നി​വ​ർ​ക്ക് നേ​രേ​യും നേ​ര​ത്തെ ട്രോ​ൾ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.