അ​ഭി​നേ​ത്രി വി​വാ​ഹി​ത​യാ​ണോ അ​മ്മ​യാ​ണോ എ​ന്ന​ത് പ്രേ​ക്ഷ​ക​ർ​ക്ക് വി​ഷ​യ​മ​ല്ല: റാ​ണി മു​ഖ​ർ​ജി
Thursday, April 5, 2018 10:31 AM IST
ര​ണ്ടു​വ​ർ​ഷ​ത്തി​നു ശേ​ഷം റാ​ണി മു​ഖ​ർ​ജി വീ​ണ്ടും ഹി​ച്ച്ക്കി​യി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ അ​ടു​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സി​ദ്ധാ​ർ​ഥ് പി.​മ​ൽ​ഹോ​ത്ര​യു​ടെ സം​വി​ധാ​ന​ത്തി​ൽ റാ​ണി കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ഹി​ച്ച്ക്കി ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് റി​ലീ​സ് ആ​യ​ത്. ന​ല്ല പ്ര​ശം​സ​ക​ളോ​ടെ ചി​ത്രം മു​ന്നേ​റു​ക​യാ​ണ്.

ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം താ​ൻ സ്ക്രീ​നി​ലെ​ത്തി​യ ചി​ത്രം പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് റാ​ണി മു​ഖ​ർ​ജി. അ​ഭി​നേത്രി വി​വാ​ഹി​ത​യാ​ണോ അ​ല്ലെ​ങ്കി​ൽ അ​മ്മ​യാ​ണോ എ​ന്ന​ത് പ്രേ​ക്ഷക​ർ​ക്ക് ഒ​രു വി​ഷ​യ​മ​ല്ലെ​ന്ന​താ​ണ് ഹി​ച്ച്ക്കി​യു​ടെ വി​ജ​യം കാ​ണി​ക്കു​ന്ന​തെ​ന്ന് റാ​ണി പ​റ​ഞ്ഞു.
ര​ണ്ടു​വ​യ​സു​കാ​രി ആ​ദി​ര​യു​ടെ ജ​ന​ന​ത്തി​ന് ശേ​ഷ​മു​ള്ള റാ​ണി​യു​ടെ ആ​ദ്യ ചി​ത്ര​മാ​ണ് ഹി​ച്ച്ക്കി.

ഈ ​വി​ജ​യം ത​ന്നെ സം​ബ​ന്ധി​ച്ച് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നാ​ണ് റാ​ണി മു​ഖ​ർ​ജി പ​റ​യു​ന്ന​ത്.മ​ക​ളു​ടെ ജ​ന​ന​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തു​ന്ന​താ​ണ്. അ​തു​കൊ​ണ്ടുത​ന്നെ ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി​രന്നു. തു​റ​ന്ന കൈ​യോ​ടെ എ​ന്നെ സ്വീ​ക​രി​ക്കു​ക​യും എ​ന്‍റെ മാ​രി​റ്റ​ൽ സ്റ്റാ്റ്റ​സ് നി​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തി​ൽ ഞാ​ൻ അ​തീ​വ സ​ന്തോ​ഷ​വ​തി​യാ​ണ്- റാ​ണി മു​ഖ​ർ​ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.