പ​ത്മാ​വ​തി സൂ​പ്പ​റെ​ന്ന് രാ​ജ​മൗ​ലി
Thursday, October 12, 2017 4:09 AM IST
ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ട ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യി​രു​ന്നു ബാ​ഹു​ബ​ലി. അ​ത് സം​വി​ധാ​നം ചെ​യ്ത​താ​വ​ട്ടെ രാ​ജ​മൗ​ലി എ​ന്ന സൂ​പ്പ​ർ സം​വി​ധാ​യ​ക​നും. അ​തു​കൊ​ണ്ടു ത​ന്നെ രാ​ജ​മൗ​ലി ഏ​തെ​ങ്കി​ലു​മൊ​രു ചി​ത്ര​ത്തെ​ക്കു​റി​ച്ച് ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ അ​തു ക​ല​ക്ക​നാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

പ​ത്മാ​വ​തി എ​ന്ന പു​തി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തെ​യാ​ണ് രാ​ജ​മൗ​ലി ഇ​പ്പോ​ൾ പ്ര​ശം​സി​ച്ചി​രി​ക്കു​ന്ന​ത്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് പ​ത്മാ​വ​തി. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ​മൗ​ലി പ​ത്മാ​വ​തി​യെ പ്ര​ശം​സി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്മാ​വ​തി ഒ​രു അ​തി​മ​നോ​ഹ​ര ചി​ത്ര​മാ​ണ്. എ​ല്ലാ ഫ്രെ​യി​മു​ക​ളി​ലും സം​വി​ധാ​യ​ക​ന്‍റെ മി​ക​വ് വ്യ​ക്ത​മാ​ണ്-​ഇ​ങ്ങ​നെ​യാ​ണ് രാ​ജ​മൗ​ലി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവുമധികം പേർ കണ്ട സിനിമ ട്രെയിലർ എന്ന റിക്കാർഡ് പത്മാവതി സ്വന്തമാക്കി കഴിഞ്ഞു.



മേ​വാ​റി​ലെ രാ​ജ്ഞി റാ​ണി പ​ത്മി​നി എ​ന്ന പ​ത്മാ​വ​തി​യു​ടെ​യും മു​സ്‌ലിം ഭ​ര​ണാ​ധി​കാ​രി അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യു​ടെ​യും മ​നോ​ഹ​ര​മാ​യ പ്ര​ണ​യ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ ആ​ണ് പത്മാ​വ​തി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഖി​ൽ​ജി​യാ​യി ര​ണ്‍​വീ​ർ സിം​ഗാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.