വി​വാ​ഹ​ത്തെക്കു​റി​ച്ച് സ​ൽ​മാ​നു​മു​ണ്ട് സ​ങ്ക​ൽ​പ്പ​ങ്ങ​ൾ
Tuesday, February 27, 2018 9:41 AM IST
ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ട​യ്ക്കി​ടെ വ​ന്നു പോ​കു​ന്ന താ​ര​മാ​ണ് സ​ൽ​മാ​ൻ ഖാ​ൻ. സ​ൽ​മാ​നെ ചു​റ്റിപ്പ​റ്റി​യു​ള്ള പ്ര​ണ​യ വാ​ർ​ത്ത​ക​ൾ പ​ല​പ്പോ​ഴും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ലൂ​ലി​യ വ​ന്തൂ​രി താ​ര​ത്തി​ന്‍റെ പു​തി​യ കാ​മു​കി​യാ​ണെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ചൂ​ടു​പി​ടി​ച്ച് നി​ൽ​ക്കു​ന്പോ​ൾ സ​ൽ​മാ​ൻ ത​ന്‍റെ വി​വാ​ഹ സ​ങ്ക​ൽ​പ്പ​ത്തക്കു​റി​ച്ച് തു​റ​ന്ന​ടി​ച്ചു.

ആ​ർ​ഭാ​ട വി​വാ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ താ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്നും ക​ല്യാ​ണ​ത്തി​ന് പ​ണം ചോ​ദി​ച്ച് വ​രു​ന്ന​വ​രെ ഒ​രി​ക്ക​ലും താ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. വി​വാ​ഹം വ​ലി​യ സം​ഭ​വ​മാ​ണോ..‍‍? ഒ​രാ​ളു​ടെ കൂ​ടെ ജീ​വി​ക്കാ​ൻ കോ​ടി​ക​ൾ ചെ​ല​വാ​ക്ക​ണോ... ത​ന്‍റെ കൈ​യി​ൽ അ​തി​നു​ള്ള പ​ണം ഇ​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് താ​ൻ ഇ​പ്പോ​ഴും ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​തെ​ന്നും സ​ൽ​മാ​ൻ തു​റ​ന്ന​ടി​ച്ചു. ഒ​രു ബോ​ളി​വു​ഡ് ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.