റേസ് 3 വരുന്നു; സൽമാൻ ആരാധകർ പ്രതീക്ഷയിൽ
Friday, May 18, 2018 4:33 PM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ​ഖാ​ൻ നാ​യ​ക​നാ​കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് റേ​സ് 3. 2008ൽ ​പു​റ​ത്തി​റ​ങ്ങി​യ റേ​സ് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​മാ​ണി​ത്. ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫ​റും സം​വി​ധാ​യ​ക​നു​മാ​യ റെ​മോ ഡി​സൂ​സ​യാ​ണ് ഈ ​ചി​ത്ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ക്ഷ​ൻ ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന സി​നി​മ പ​തി​വ് സ​ൽ​മാ​ൻ ചി​ത്ര​ങ്ങ​ൾ​പോ​ലെ മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ സി​നി​മ​യാ​യി​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​മേ​ഷ് എ​സ് തൗ​റാ​നി​യും സ​ൽ​മാ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മാ പ്രേ​മി​ക​ളും ആ​രാ​ധ​ക​രും ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന സ​ൽ​മാ​ൻ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് റേ​സ്3.

ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ് റേ​സ് 3യി​ൽ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. കി​ക്ക് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ലാ​യി​രു​ന്നു സ​ൽ​മാ​നൊ​പ്പം ജാ​ക്വി​ലി​ൻ ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. റേ​സ് 3യി​ൽ ജെ​സീ​ക്ക എ​ന്നൊ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ ജാ​ക്വി​ലി​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ബി​ഗ് ബ​ജ​റ്റി​ലാ​ണ് റേ​സ് 3 അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ള​ള​ത്. ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളെപ്പോ​ലെ പ്രേ​ക്ഷ​ക​രെ മ​ടു​പ്പി​ക്കാ​ത്ത ത​ര​ത്തി​ലു​ള​ള ആ​വേ​ശ​ക​ര​മാ​യ രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ടാ​വു​മെ​ന്നും അ​റി​യു​ന്നു. മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​മാ​യാ​ണ് റേ​സ് 3 അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൂ​പ്പ​ർ​താ​രം അ​നി​ൽ ക​പൂ​റും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ റോ​ബ​ർ​ട്ട് ഡി ​കോ​സ്റ്റ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് അ​നി​ൽ ക​പൂ​ർ എ​ത്തു​ന്ന​ത്.

ബോ​ബി ഡി​യോ​ൾ, ഡെ​യ്സി ഷാ, ​സാ​ഖി​ബ് സ​ലീം, ഫ്രെ​ഡി ധാ​രു​വാ​ല, സൊ​നാ​ക്ഷി സി​ൻ​ഹ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. അ​യ​ന​ങ്ക ബോ​സാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി ചാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ 15നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​രാ​ധ​ക​ർ​ക്കും സി​നി​മാ പ്രേ​മി​ക​ൾ​ക്കു​മു​ള​ള സ​ൽ​മാ​ന്‍റെ ഈ​ദ് സ​മ്മാ​ന​മാ​യി​രി​ക്കും റേ​സ് 3.

ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ആ​ക്ഷ​ൻ സീ​ക്വ​ൻ​സു​ക​ളും ആ​വേ​ശ​ക​ര​മാ​യ രം​ഗ​ങ്ങ​ളു​മാ​ണ് റേ​സ് 3യ്ക്കാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.റി​ലീ​സിം​ഗി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ റേ​സ് 3യു​ടെ കി​ടി​ല​ൻ ട്രെ​യി​ല​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. പ്രേ​ക്ഷ​ക​രെ ചി​ത്രം കാ​ണാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ആ​കാം​ക്ഷ നി​റ​ഞ്ഞ രം​ഗ​ങ്ങ​ളാ​ണ് ട്രെ​യി​ല​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തീ​പ്പാ​റു​ന്ന ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ് എ​ന്ന ചി​ത്ര​ത്തോ​ട് സാ​ദൃ​ശ്യം പു​ല​ർ​ത്തു​ന്ന ചി​ല രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ട്രെ​യി​ല​റി​ൽ ചി​ത്ര​ത്തി​ലെ ഒാ​രോ ക​ഥാ​പാ​ത്ര​ത്തിന്‍റെ എ​ൻ​ട്രി​യും കാ​ണി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് റേ​സ് 3യു​ടെ ട്രെ​യി​ല​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.