സ​ഞ്ജ​യ് ദ​ത്തിന് ആ സമ്മാനം വേണ്ട
Friday, March 9, 2018 9:33 AM IST
സി​നി​മാ​താ​ര​ത്തോ​ടു​ള്ള ആ​രാ​ധന​മൂ​ത്ത് എ​ന്തും ചെ​യ്യു​ന്ന​വ​രു​ടെ ഗ​ണ​ത്തി​ലാ​ണ് നി​ഷി ഹ​രീ​ഷ്ച​ന്ദ്ര ത്രിപാ​ഠി എ​ന്ന മും​ബൈ​ക്കാ​രി​യു​ടെ​യും സ്ഥാ​നം. ആ​രാ​ധ​ന​ മൂ​ത്ത് നി​ഷി ത​ന്‍റെ സ്വ​ത്തു​ക്ക​ളെ​ല്ലാം സ​ഞ്ജ​യ് ദ​ത്തി​ന്‍റെ പേ​രി​ലാ​ക്കി വി​ൽപ്പ​ത്രം ത​യാ​റാ​ക്കി.

ജ​നു​വ​രി​യി​ൽ ത​ന്‍റെ 62-ാം വ​യ​സി​ൽ നി​ഷി മ​ര​ണ​മ​ട​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ മാ​സം പ​ണം കൈ​പ്പ​റ്റ​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ​ഞ്ജ​യ് ദ​ത്തും ലോ​ക​വും ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. ‌

താ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു ആ​രാ​ധി​ക​യു​ടെ സ്വ​ത്ത് ത​നി​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണ​വും ലോ​ക്ക​റി​ലു​ള്ള​ സ്വ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മ​ട​ക്കി ന​ല്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന സ​ഞ്ജ​യ് ദ​ത്ത് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.