രാകേഷ് ശർമയ്ക്ക് കിംഗ് ഖാന്‍റെ സല്യൂട്ട്
Monday, February 19, 2018 2:27 PM IST
ആ​ദ്യ​ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ രാ​കേ​ഷ് ശ​ർ​മ​യു​ടെ ജീ​വി​തം ഷാ​രൂ​ഖ് ഖാ​ൻ അ​ഭ്ര​പാ​ളി​യി​ൽ അ​വ​ത​രി​പ്പി​ക്കും. സ​ല്യൂ​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി റോ​ണി സ്ക്രൂ​വാ​ല​യും സി​ദ്ധാ​ർ​ഥ് റോ​യി ക​പൂ​റും കിം​ഗ് ഖാ​നെ സ​മീ​പി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ടു​ത്തി​ടെ ഒ​രു ച​ട​ങ്ങി​ൽ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​പ്പോ​ൾ സീ​റോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണെ​ങ്കി​ലും സെ​പ്റ്റം​ബ​റി​ൽ സ​ല്യൂ​ട്ടി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ഖാ​ന്‍റെ ആ​ഗ്ര​ഹം. പി​ന്നീ​ട് ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന സീ​റോ​യു​ടെ പ്രൊ​മോ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി സ​ല്യൂ​ട്ടി​ന്‍റെ ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​യ്ക്കും. പിന്നീട് 2019 ജ​നു​വ​രി​യി​ൽ വീ​ണ്ടും ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​നാ​ണ് ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം​ത​ന്നെ സ​ല്യൂ​ട്ടി​ന്‍റെ റി​ലീ​സ് ഉ​ണ്ടാ​കും.

നേ​ര​ത്തെ സ​ല്യൂ​ട്ടി​ലേ​ക്ക് ആ​മി​ർ​ഖാ​നെ​യാ​യി​രു​ന്നു പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം പി​ന്മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.