എ​ന്നെ പ്ര​ണ​യി​ച്ച് വ​ഞ്ചി​ച്ചു: ഷാഹിദ്
Sunday, December 24, 2017 6:58 AM IST
ത​ന്നെ ഒ​രാ​ൾ പ്ര​ണ​യി​ച്ചു വ​ഞ്ചി​ച്ചെ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ ഷാ​ഹി​ദ് ക​പൂ​ർ. ഒ​രു ടെ​ലി​വി​ഷ​ൻ ചാ​റ്റ് ഷോ​യി​ൽ ഭാ​ര്യ മീ​ര രാജ്​പു​ത്തി​നൊ​പ്പം പ​ങ്കെ​ടു​ക്ക​വേ​യാ​ണ് ഷാ​ഹി​ദ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. പ്ര​സി​ദ്ധ​യാ​യ ഒ​രു ബോ​ളി​വു​ഡ് ന​ടി​യാ​ണ് ത​ന്നെ വ​ഞ്ചി​ച്ച​തെ​ന്നും ഷാ​ഹി​ദ് പ​റ​ഞ്ഞു. നേ​ര​ത്തെ ബോ​ളി​വു​ഡി​ൽ ത​ന്നെ മ​റ്റൊ​രു പ്ര​ണ​യം ത​നി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഷാ​ഹി​ദ് പ​റ​ഞ്ഞു. ത​ന്നെ വ​ഞ്ചി​ച്ച ന​ടി​യു​ടെ പേ​രു മാ​ത്രം ഷാ​ഹി​ദ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

ക​രീ​ന​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ണ​യ​ബ​ന്ധ​ത്തെ​പ്പ​റ്റി​യാ​കും ഷാ​ഹി​ദ് സൂ​ചി​പ്പി​ച്ച​തെ​ന്നാ​ണ് ബോ​ളി​വു​ഡ് ആ​രാ​ധ​ക​ർ ക​രു​തു​ന്ന​ത്. കാ​ര​ണം ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​ബ​ന്ധം ഒ​രു കാ​ല​ത്ത് ബോ​ളി​വു​ഡി​ൽ പ്ര​ശ​സ്ത​മാ​യി​രു​ന്നു. ക​രീ​ന​യു​ടെ കാ​മു​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് തു​ട​ക്ക​ത്തി​ൽ‌ ഷാ​ഹി​ദ് അ​റി​യ​പ്പെ​ട്ട​തു ത​ന്നെ. ഇ​വ​ർ ത​മ്മി​ൽ വി​വാ​ഹി​ത​രാ​കു​മെ​ന്നു​വ​രെ ക​രു​തി​യി​രു​ന്നു. പി​ന്നീ​ട് ഈ ​ബ​ന്ധം ത​ക​രു​ക​യും ക​രീ​ന സെ​യ്ഫ് അ​ലി​ഖാ​ന്‍റെ ഭാ​ര്യ​യാ​വു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.