പ്ര​ണ​യ​ത്തെ​പ്പ​റ്റി ചി​ല പ്ര​വ​ച​ന​ങ്ങ​ൾ
Saturday, February 10, 2018 9:27 AM IST
പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ സ്ഥി​ര​മാ​യി നി​ൽ​ക്കു​ന്ന പ​തി​വ് ബോ​ളി​വു​ഡി​ലി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​ണ​യത്ത​ക​ർ​ച്ച​യെക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളെ ഞെ​ട്ടി​ക്കാ​റു​മി​ല്ല. എ​ന്നാ​ൽ ഡി​സൈ​ന​ർ മ​നീ​ഷ് മ​ൽ​ഹോ​ത്ര​യും ന​ടി സോ​നാ​ക്ഷി സി​ൻ​ഹ​യും ന​ട​ത്തി​യ ചി​ല പ്ര​വ​ച​ന​ങ്ങ​ൾ ബോ​ളി​വു​ഡി​നെ അ​ന്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ടി നേ​ഹാ ധൂ​പി​യ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ചാ​റ്റ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തെ​പ്പ​റ്റി പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. പ്ര​ണ​യ​ത്തി​ലാ​യി​ട്ടും തു​റ​ന്നു സ​മ്മ​തി​ക്കാ​ത്ത താ​ര​ങ്ങ​ൾ, 2018ൽ ​ത​ക​രാ​ൻ പോ​കു​ന്ന പ്ര​ണ​യം, 2018ൽ ​പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന പ്ര​ണ​യം എ​ന്നി​ങ്ങ​നെ​യു​ള്ള മൂ​ന്നു ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മാ​യാ​ണ് ഇ​രു​വ​രും പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

പ്ര​ണ​യം തു​റ​ന്നു സ​മ്മ​തി​ക്കാ​ത്ത​ത് അ​ഞ്ചു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ര​ൺ​വീ​റും ദീ​പി​ക​യു​മാ​ണെ​ന്ന് സോ​നാ​ക്ഷി പ​റ​ഞ്ഞു. അ​തു​പോ​ലെ ആ​ലി​യ ഭ​ട്ടി​ന്‍റെ​യും സി​ദ്ധാ​ർ​ത്ഥി​ന്‍റെ​യും പ്ര​ണ​യം ഈ ​വ​ർ​ഷം ത​ക​രു​മെ​ന്നും സോ​നാ​ക്ഷി പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​ല്ലാ​വ​രേ​യും അ​ന്പ​ര​പ്പി​ച്ച​ത് മൂ​ന്നാ​മ​ത്തെ ചോ​ദ്യ​ത്തി​നു​ള്ള മ​നീ​ഷ് മ​ൽ​ഹോ​ത്ര​യു​ടെ ഉ​ത്ത​ര​മാ​യി​രു​ന്നു. 2018ൽ ​ആ​ലി​യ​യും ര​ൺ​ബീ​റും പ്ര​ണ​യ​ത്തി​ലാ​കു​മെ​ന്നാ​ണ് മ​നീ​ഷ് പ്ര​വ​ചി​ച്ച​ത്. ബ്ര​ഹ്മാ​സ്ത്ര എ​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്നു​ണ്ട്. മ​നീ​ഷി​ന്‍റെ പ്ര​വ​ച​നം ഫ​ലി​ക്കു​മോ​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.