സൊ​നാ​ക്ഷി​യെ മാ​റ്റാ​നാ​വി​ല്ല
Wednesday, January 17, 2018 10:34 AM IST
ദ​ബാം​ഗ് സീ​രീ​സി​ലെ മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യ ദ​ബാം​ഗ് 3യി​ൽ ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ നാ​യി​ക​യാ​കും. ദ​ബാം​ഗ് ഒ​ന്നി​ലും ര​ണ്ടി​ലും സൊ​നാ​ക്ഷി ആ​യി​രു​ന്നു നാ​യി​ക. 2010ൽ ​ദ​ബാം​ഗ് ആ​ദ്യ സീ​രീ​സ് ചി​ത്ര​ത്തി​ൽ സ​ൽ​മാ​ൻ​ഖാ​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​യി​രു​ന്നു സൊ​നാ​ക്ഷി​യു​ടെ ബോ​ളി​വു​ഡി​ലെ അ​ര​ങ്ങേ​റ്റ​വും. 2018 മ​ധ്യ​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

പ്ര​ഭു​ദേ​വ​യാ​ണ് ദ​ബാം​ഗ് 3 സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ർ​ബാ​സ് നി​ർ​മി​ക്കും. 2010ൽ ​ദ​ബാം​ഗ് ആ​ദ്യ സീ​രീ​സും 2012ൽ ​ദ​ബാം​ഗ് ര​ണ്ടാ​മ​ത്തെ സീ​രീ​സും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ര​ണ്ടു സീ​രീ​സു​ക​ളും വ​ൻ ഹി​റ്റാ​യി​രു​ന്നു. ദ​ബാം​ഗ് 3ന്‍റെ റി​ലീ​സ് തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്താ​യാ​ലും ദ​ബാം​ഗ് 3യി​ലും നാ​യി​ക​യാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് സൊ​നാ​ക്ഷി ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.