ഞങ്ങൾക്ക് ഇനി ഒന്നും മറയ്ക്കാനില്ല..!
Wednesday, December 27, 2017 6:35 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി സോ​നം ക​പൂ​റും ബോ​യ്ഫ്ര​ണ്ട് ആ​ന​ന്ദ് അ​ഹൂ​ജ​യും ത​മ്മി​ൽ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും പ​പ്പ​രാ​സി​ക​ളെ കു​റ്റ​പ്പെ​ടു​ത്തി. അ​വ​ർ വെ​റു​തേ പ​ട​ച്ചു​വി​ടു​ന്ന​താ​ണെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു. പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യ​ല്ലെ​ന്ന് ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി​ത്തു​ട​ങ്ങി.

സോ​ന​വും ആ​ന​ന്ദും അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഇ​പ്പോ​ൾ ല​ണ്ട​നി​ലാ​ണ്. അ​വ​ധി ആ​ഘോ​ഷ​ത്തി​നി​ടെ പ​ക​ർ​ത്തി​യ സോ​ന​വു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ആ​ന​ന്ദ് അ​ഹു​ജ പോസ്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ത​ങ്ങ​ൾ​ക്കൊ​ന്നും ഇ​നി മ​റ​യ്ക്കാ​നി​ല്ലെ​ന്ന പ​ര​സ്യ​നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും.



അ​ടു​ത്തി​ടെ ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ക​മി​താ​ക്ക​ളാ​യ അ​നു​ഷ്ക ശ​ർ​മ​യും ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌ലി​യും വി​വാ​ഹി​ത​രാ​യിരുന്നു. ഇ​തി​ൽ​നി​ന്ന് ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ടി​ട്ടാ​വാം സോ​ന​വും ആ​ന​ന്ദും ത​ങ്ങ​ളും ഉ​ട​ൻ ഒ​ന്നി​ക്കു​മെ​ന്ന ത​ര​ത്തി​ൽ സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​ത്. 2018ൽ ​ത​ന്നെ സോ​ന​വും ആ​ന​ന്ദും വി​വാ​ഹി​ത​രാ​കു​മെ​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​രു​ടെ അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ പ്ര​തി​ക​രി​ച്ച​ത്.

അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​യ പാ​ഡ്മാ​ൻ ആ​ണ് സോ​ന​ത്തി​ന്‍റേ​താ​യി ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്രം. വീ​രേ ദി ​വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സോ​നം ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മേ​യി​ൽ ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.