സോ​നം ക​പൂ​ർ വി​വാ​ഹി​ത​യാ​കു​ന്നു
Tuesday, March 27, 2018 10:03 AM IST
ബോ​ളി​വു​ഡ് താ​രം സോ​നം ക​പൂ​ർ വി​വാ​ഹി​ത​യാ​കു​ന്നു. വ്യ​വ​സാ​യി ആ​ന​ന്ദ് അ​ഹൂ​ജ​യാ​ണ് വ​ര​ൻ.​ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. റ​സ്ത​വ​ത്ത് എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ വേ​ള​യി​ലാ​ണ് ഇ​വ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ജ​നീ​വ​യി​ൽ വ​ച്ച് മേ​യ് 11നും 12​നു​മാ​യി വി​വാ​ഹം ഹി​ന്ദു ആ​ചാ​രപ്ര​കാ​ര​മാ​യി​രി​ക്കും ന​ട​ത്തു​ക. കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മേ ച​ട​ങ്ങി​ൽ കാ​ണു​ക​യു​ള്ളു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു​വെ​ന്നാ​ണ് മും​ബൈ​യി​ലെ ഒ​രു മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.