ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പൊ​ട്ടിക്ക​ര​ഞ്ഞ് സ​ണ്ണി
Thursday, March 29, 2018 10:15 AM IST
സ്വ​ന്തം ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് സ​ണ്ണി​ ലി​യോ​ണ്‍.​ക​ര​ണ്‍​ജീ​ത് കൗ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വെ​ബ്ബ് സീ​രി​സാ​ണ് സ​ണ്ണി​യു​ടെ ജീ​വി​ത​ക​ഥ പറയുന്നത്. അ​മേ​രി​ക്ക​ൻ പോ​ണ്‍ സി​നി​മാ രം​ഗ​ത്ത് നി​ന്നും ബോ​ളി​വു​ഡി​ന്‍റെ ലോ​ക​ത്തേ​ക്കു​ള്ള സ​ണ്ണി​യു​ടെ യാ​ത്ര​യാ​ണ് സീ​രി​സി​ലൂ​ടെ അ​നാ​വൃ​ത​മാ​ക്കു​ന്ന​ത്.

മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വേ​ദ​ന​യോ​ടെ വീ​ണ്ടും അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്നു​വെ​ന്നു സ​ണ്ണി പ​റയു​ന്നു. സീ​രി​സി​ന് വേ​ണ്ടി ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ​ല അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും വീ​ണ്ടും ക​ട​ന്നു പോ​കേ​ണ്ടി വ​ന്നു. സീ​രി​സി​നാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ സ​മീ​പി​ച്ച​പ്പോ​ൾ എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ല സം​ഭ​വി​ച്ച​ത്.

ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​തോ​ടെ ഞാ​ൻ വി​കാ​ര​ഭ​രി​ത​യാ​യി. ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വീ​ണ്ടും അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു രം​ഗ​ത്തി​ൽ ഞാ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞുപോ​യി- താ​രം പ​റ​യു​ന്നു. എ​ന്‍റെ മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് അ​ച്ഛ​ൻ പൊ​ട്ടി​ക്ക​ര​യു​ന്ന രം​ഗ​മാ​യി​രു​ന്നു അ​ത്.

ആ ​രം​ഗം വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ എ​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി. പൊ​ട്ടി​ക്ക​ര​ഞ്ഞ എ​ന്നെ ഭ​ർ​ത്താ​വ് ഡാ​നി​യ​ലാ​ണ് സ​മാ​ധാ​നി​പ്പി​ച്ച​ത്. എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ മ​രി​ച്ചു. അ​തു​കൊ​ണ്ടു ത​ന്നെ വ​ള​രെ​യ​ധി​കം വേ​ദ​ന​യോ​ടെ​യാ​ണ് ആ ​രം​ഗം ചി​ത്രീ​ക​രി​ച്ച​ത്- സ​ണ്ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.