സ​ണ്ണി ലി​യോ​ണി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു
Wednesday, March 28, 2018 9:30 AM IST
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. പോ​ണ്‍ ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്ന് സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് സ​ണ്ണി ലി​യോ​ണ്‍. പി​ന്നീ​ട് നി​ര​വ​ധി ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി. വ്യ​ക്തിജീ​വി​ത​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളും സ​ണ്ണി ലി​യോ​ണി​നെ ശ്ര​ദ്ധേ​യ​യാ​ക്കി. ഇ​പ്പോ​ൾ സ​ണ്ണി ലി​യോ​ണി​നെ കു​റി​ച്ച് ഒ​രു സി​നി​മ വ​രു​ന്നു​വെ​ന്നാ​ണ് വാ​ർ​ത്ത
.
ഗ്ലാ​മ​റ​സ് ജീ​വി​തം മാ​ത്ര​മ​ല്ല സ​ണ്ണി ലി​യോ​ണി​ന്‍റെ ജീ​വി​ത​ത്തി​ലെ ക​ഷ്ട​പ്പാ​ടു​ക​ളും സി​നി​മ​യി​ൽ വ​രു​ന്നു​ണ്ട്. മു​ഴു​നീ​ള സി​നി​മ​യാ​യി​ട്ട​ല്ല ഒ​രു വെ​ബ് സീ​രി​സ് ആ​യി​ട്ടാ​ണ് സ​ണ്ണി ലി​യോ​ണി​ന്‍റെ ജീ​വി​തം പ​റ​യു​ക. സ​ണ്ണി ലി​യോ​ണി​ന്‍റെ യ​ഥാ​ർ​ഥ പേ​ര് ക​ര​ണ്‍​ജീ​ത് കൗ​ർ എ​ന്നാ​ണ്. ആ ​പേ​രി​ലാ​യി​രി​ക്കും സി​നി​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.