തൈ​മൂ​റി​ന് ഒന്നാം പിറന്നാൾ; പട്ടൗഡി പാലസിൽ ആഘോഷം
Wednesday, December 20, 2017 3:21 AM IST
ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ദ​ന്പ​തി​ക​ളാ​യ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ​യും ക​രീ​ന ക​പൂ​റി​ന്‍റെ​യും മ​ക​ൻ തൈ​മൂ​റി​ന് ഇ​ന്ന് ഒ​രു വ​യ​സ്. ഒ​ന്നാം ജന്മദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ന്പ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സെ​യ്ഫും ക​രീ​ന​യും പ​ട്ടൗ​ഡി പാ​ല​സി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​രീ​ന​യോ​ടൊ​പ്പം എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ചു​ക്കാ​ൻ പി​ടി​ച്ച് സ​ഹോ​ദ​രി​യും ബോ​ളി​വു​ഡ് മു​ൻ​കാ​ല സു​ന്ദ​രി​യു​മാ​യ ക​രി​ഷ്മ ക​പൂ​റു​മു​ണ്ട്.

2017 അ​വ​സാ​നി​ക്കു​ന്പോ​ൾ തൈ​മൂ​റി​ന്‍റെ ജന്മദി​ന ആ​ഘോ​ഷം, ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം എ​ന്നി​ങ്ങ​നെ മൂ​ന്നു ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് പാ​ല​സ് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്. സെ​യ്ഫ് മ​ക​നെ​യു​മെ​ടു​ത്ത് കു​തി​ര​പ്പു​റ​ത്ത് സ​വാ​രി ന​ട​ത്തു​ന്ന ചി​ത്രം തൈ​മൂ​റി​ന്‍റെ ഒ​ന്നാം ജന്മദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത് ഇ​തി​നോ​ട​കം വാ​ർ​ത്ത​യാ​യി​ട്ടു​ണ്ട്. കു​തി​ര സ​വാ​രി ന​ട​ത്തു​ന്ന ഭ​ർ​ത്താ​വി​നും മ​ക​നു​മൊ​പ്പം ക​രീ​ന ക​പൂ​റും നി​ൽ​പ്പു​ണ്ട് ചി​ത്ര​ത്തി​ൽ. ക​രീ​ന​യും സെ​യ്ഫും തൈ​മൂ​റി​നെ​യും കൂ​ട്ടി അ​ടു​ത്തി​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ടൂ​ർ പോ​യി​രു​ന്ന​തും വാ​ർ​ത്ത​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.