സി​നി​മ​യി​ലേ​ക്ക് വ​രാ​ൻ കാ​ര​ണം ഹൃ​ത്വി​ക്: ത​മ​ന്ന
Friday, October 27, 2017 1:31 AM IST
താ​ൻ സി​നി​മ​യി​ലേ​ക്ക് വ​രാ​നു​ള്ള കാ​ര​ണം ഹൃ​ത്വി​ക് റോ​ഷ​നാ​യി​രു​ന്നു​വെ​ന്ന് ത​മ​ന്ന. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഹൃ​ത്വി​ക്കും ത​മ​ന്ന​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ർ​ക്ക് മ​ന​സി​ലാ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഹൃ​ത്വി​ക് റോ​ഷ​നും ത​മ​ന്ന​യും ഒ​രു​മി​ച്ചു​ള്ള ചി​ത്രം വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ത​മ​ന്ന ത​ന്നെ​യാ​ണ് ഹൃ​ത്വി​ക്കു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

പ്രി​യ​പ്പെ​ട്ട താ​ര​മാ​യ ഹൃ​ത്വി​ക് റോ​ഷ​നെ കാ​ണാ​നു​ള്ള ഭാ​ഗ്യം അ​ടു​ത്തി​ടെ​യാ​ണ് ത​മ​ന്ന​യ്ക്ക് ല​ഭി​ച്ച​ത്. ഫ​റാ ഖാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ലി​പ് സി​ങ്ക് ബാ​റ്റി​ൽ ഷോ​യു​ടെ റി​ഹേ​ഴ്സ​ലി​നാ​യി യാ​ഷ് രാ​ജ് സ്റ്റു​ഡി​യോ​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ആ ​കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.താ​ൻ സി​നി​മ​യി​ലെ​ത്താ​ൻ കാ​ര​ണ​ക്കാ​ര​ൻ ഹൃ​ത്വി​ക്കാ​ണ്. ത​നി​ക്ക് എ​പ്പോ​ഴും പ്ര​ചോ​ദ​ന​മാ​യി​ട്ടു​ള്ള താ​ര​മാ​ണ് ഹൃ​ത്വി​ക്. അ​ദ്ദേ​ഹ​ത്തെ ക​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്കു വ​ര​ണ​മെ​ന്നു പോ​ലും തോ​ന്നി​യ​തു ത​ന്നെ. തു​ട​ക്കം മു​ത​ലേ അ​ദ്ദേ​ഹ​ത്തെ അ​റി​യാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​യും സി​നി​മ​യോ​ടു​ള്ള അ​ർ​പ്പ​ണബോ​ധ​വും ത​ന്നെ പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ത​മ​ന്ന പ​റ​യു​ന്നു.ത​നി​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള താ​രം കൂ​ടി​യാ​ണ് ഹൃ​ത്വി​ക് റോ​ഷ​ൻ.

നൃ​ത്ത​ത്തെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ൻ ഇ​ക്കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹ​ത്തെ ത​ന്നെ​യാ​ണ് മാ​തൃ​ക​യാ​ക്കു​ന്ന​ത്.അ​വ​സ​​രം കി​ട്ടി​യാ​ൽ ഹൃ​ത്വി​ക്കി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​നും ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്നു. ഒ​രു​പാ​ട് ഇ​ഷ്ട​മു​ള്ള താ​ര​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൽ ആ ​മോ​ഹ​വും സ​ഫ​ല​മാ​യി​രി​ക്കു​ക​യാ​ണ്. വ​ള​രെ വി​നീ​ത​നാ​യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. മു​ൻ​പൊ​രി​ക്ക​ലും ഫോ​ട്ടോ​യെ​ടു​ക്കു​ന്പോ​ൾ താ​ൻ ഇ​ത്ര നെ​ർ​വ​സാ​യി​ട്ടി​ല്ലെ​ന്നും ത​മ​ന്ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.