പ്രേ​ക്ഷ​ക​ർ​ക്കു മ​ടു​ത്താ​ൽ ക​ളം വി​ടും: ത​പ്സി
Wednesday, May 23, 2018 1:02 PM IST
പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ മ​ടു​ത്താ​ൽ സി​നി​മ ഉ​പേ​ക്ഷി​ക്കു​മെ​ന്നു താ​ര​സു​ന്ദ​രി ത​പ്സി. എ​ന്‍റെ സി​നി​മ​ക​ൾ പ്ര​തീ​ക്ഷി​ച്ച​ത്ര നി​ല​വാ​രം പു​ല​ർ​ത്തു​ന്നി​ല്ലെ​ങ്കി​ലോ പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ മ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മോ വ​ന്നാ​ൽ സി​നി​മാ​രം​ഗം വി​ടും. ഇ​നി വ​രാ​ൻ പോ​വു​ന്ന സി​നി​മ​ക​ളു​ടെ വി​ജ​യ​മ​നു​സ​രി​ച്ചാ​യി​രി​ക്കും എ​ന്‍റെ ഭാ​വി. പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ കാ​ണേ​ണ്ടെ​ങ്കി​ൽ സി​നി​മാ രം​ഗം ഉ​പേ​ക്ഷി​ച്ച് മ​റ്റെ​ന്തെ​ങ്കി​ലും പ​ണി​ക്ക് പോ​വും- ത​പ്സി പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​ർ ത​ന്നെ എ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന​ത് ഇ​ക്കൊ​ല്ല​മ​റി​യാ​മെ​ന്നും ത​പ്സി പ​റ​യു​ന്നു.

ഈ ​വ​ർ​ഷം തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ മൂ​ന്ന് സി​നി​മ​ക​ളാ​ണ് ത​പ്സി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന​ത്. ന​ട​ൻ പ്ര​കാ​ശ് രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ട്ക്കാ എ​ന്ന ചി​ത്ര​മാ​ണ് ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. മ​ല​യാ​ള ചി​ത്രം സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​ന്‍റെ ഹി​ന്ദി പ​തി​പ്പാ​ണ് ത​ട്ക്കാ. കൂ​ടാ​തെ സൂ​ർ​മ്മ, മ​ൽ​ഖ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും ത​പ്സി​യു​ടെ​താ​യി ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന​വ​യാ​ണ്.

വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ആ​ടു​ക​ളം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ത​പ്സി പാ​നു. ത​മി​ഴി​നു പു​റ​മെ ബോ​ളി​വു​ഡി​ലും ന​ടി മി​ക​ച്ച വേ​ഷ​ങ്ങ​ൾ ചെ​യ്തി​രു​ന്നു. 2016ൽ ​പു​റ​ത്തി​റ​ങ്ങി​യ പി​ങ്ക് എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ത​പ്സി​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി മാ​റി​യ​ത്. തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ നി​ന്നും മാ​റി ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലാ​ണ് ത​പ്സി കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​കാ​ല​ത്തെ ത​ന്‍റെ സ്വ​പ്ന​ത്തി​ൽ ഹോ​ളി​വു​ഡോ ബോ​ളി​വു​ഡോ എ​ന്തി​ന് സി​നി​മ പോ​ലു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ത​പ്സി പ​റ​യു​ന്നു. ഒ​രി​ക്ക​ലും സി​നി​മ​യി​ൽ വ​രു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടു പോ​ലു​മി​ല്ലാ​യി​രു​ന്നു. സി​നി​മ ജീ​വി​ത​ത്തി​ൽ അ​വി​ചാ​രി​ത​മാ​യി ക​ട​ന്നു വ​ന്ന​താ​ണ്. ഒ​രി​ക്ക​ൽ പോ​ലും ബോ​ളി​വു​ഡി​ലോ ഹോ​ളി​വു​ഡി​ലോ അ​ഭി​ന​യി​ക്ക​ണം എ​ന്നു പോ​ലും ആ​ലോ​ചി​ച്ചി​രു​ന്നി​ല്ലെ​ന്നു ന​ടി പ​റ​യു​ന്നു.

ഹോ​ളി​വു​ഡി​ൽ പോ​കാ​ൻ വ​ലി​യ മോ​ഹ​മൊ​ന്നു​മി​ല്ല. അ​തി​നാ​ൽ ത​ന്നെ ന​ല്ല റോ​ളു​ക​ൾ തേ​ടി അ​ങ്ങോ​ട്ടേക്ക് പോ​കു​മെ​ന്ന് പ​റ​യാ​നും ക​ഴി​യി​ല്ല. ഇ​പ്പോ​ൾ ത​നി​ക്ക് ബോ​ളി​വു​ഡി​ൽ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ​തും താ​ൻ ഒ​രുപാ​ട് ആ​ഗ്ര​ഹി​ച്ച വേ​ഷ​ങ്ങ​ളു​മാ​ണ് ത​ന്നെ തേ​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഇ​വി​ടെ തൃ​പ്ത​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി ഡ​ബി​ൾ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ത​പ്സി അ​ഭി​ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.