പ​ദ്മാ​വ​തി: വെ​റു​തെ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്ന് വി​ദ്യാ ബാ​ല​ൻ
Thursday, November 9, 2017 3:56 AM IST
വി​വാ​ദ​ങ്ങ​ളി​ൽ കു​രു​ങ്ങി​നി​ൽ​ക്കു​ന്ന സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം പ​ദ്മാ​വ​തി​യെ​ക്കു​റി​ച്ച് വെ​റു​തെ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്ന് ന​ടി​യും ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അം​ഗ​വു​മാ​യ വി​ദ്യാ ബാ​ല​ൻ. പ​ദ്മാ​വ​തി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഒ​ന്നും അ​റി​യാ​ത്ത​തു കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

വി​ദ്യാ ബാ​ല​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​യ തു​മാരി സു​ലു എ​ന്ന ചി​ത്രം ഈ ​മാ​സ​മാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. തു​മാരി സു​ലു​വിന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​മാ​യി വി​ദ്യ തി​ര​ക്കി​ലാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ പ​ദ്മാ​വ​തി​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. തി​ര​ക്കി​ലാ​യ​തി​നാ​ൽ പു​തി​യ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ വെ​റു​തെ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ഒ​രു ക​മ​ന്‍റ് പ​റ​യു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും വി​ദ്യ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.