നി​ർ​മാ​താ​വി​നെ​തി​രേ തുറന്നടിച്ചു രാ​ധി​ക ആപ്തെ
Wednesday, October 18, 2017 12:15 AM IST
സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യും അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം മി​ക​വു​റ്റ​താ​ക്കു​ക​യും ചെ​യ്ത് ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് രാ​ധി​ക ആ​പ്തെ.

സി​നി​മ​യി​ലെ മോ​ശം പ്ര​വ​ണ​ത​ക​ളെക്കു​റി​ച്ച് രാ​ധി​ക ആ​പ്തെ തു​റ​ന്നു​പ​റ​ഞ്ഞ​ത് വ​ൻ ച​ർ​ച്ച​യാ​കു​ക​യും ചെ​യ്തി​രു​ന്നു. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​ർ ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്ന് രാ​ധി​ക ആപ്തെ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ ഒ​രു നി​ർ​മാ​താ​വി​ന് എ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് രാ​ധി​ക ആപ്തെ. അ​വ​സ​ര​ങ്ങ​ൾ​ക്ക് പ​ക​രം സെ​ക്സ് ചോ​ദി​ക്കു​ന്ന പ്ര​വ​ണ​ത ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് ഉ​ണ്ട്.

അ​ടു​ത്തി​ടെ ഒ​രു സി​നി​മാ നി​ർ​മാ​താ​വി​ൽ നി​ന്നു​ണ്ടാ​യ അ​നു​ഭ​വ​വും അ​താ​ണ്. അ​വ​സ​രം വേ​ണേ​ൽ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്നാ​ണ് വ​ള​രെ സാ​ധാ​ര​ണ​യെ​ന്നപോ​ലെ അ​യാ​ൾ പ​റ​ഞ്ഞ​ത്. ഞാ​ൻ ആ ​ഓ​ഫ​ർ നി​ര​സി​ച്ചു. അ​ത്ത​രം പ്ര​വ​ണ​ത​ക​ളോ​ട് സ​ഹ​ക​രി​ക്കാ​ത്ത​തു കൊ​ണ്ടാ​ക​ണം എ​നി​ക്ക് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്നത്- രാ​ധി​ക ആപ്തെ പ​റ​ഞ്ഞ​താ​യി ഒ​രു ത​മി​ഴ് വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.