മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ദ് ​ആ​ക്സി​ഡെ​ന്‍റ​ൽ പ്രൈംമി​നി​സ്റ്റ​ർ; പോ​സ്റ്റ​ർ എ​ത്തി
Tuesday, July 24, 2018 12:38 PM IST
മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്ന "ദ് ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റർ​' എന്ന ചിത്രത്തിന്‍റെ പോ​സ്റ്റ​ർ എ​ത്തി. വി​ജ​യ് ഗു​ട്ടെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​നു​പം ഖേ​റാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗാ​യി ബി​ഗ് സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത്. മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ഭാ​ര്യ ഗു​ർ​ശ​ര​ണ്‍ കൗ​ർ, സോ​ണി​യ ഗാ​ന്ധി, എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം, പ്രി​യ​ങ്കാ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രെ​യും ഈ ​സി​നി​മ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

ന​ട​ൻ അ​ഖി​ൽ മി​ശ്ര​യു​ടെ ഭാ​ര്യ​യും ജ​ർ​മ​ൻ ന​ടി​യു​മാ​യ സൂ​സ​ൻ ബെ​ർ​ണ​ട്ടാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നാ​യ സ​ഞ്ജ​യ് ബാ​റു​വി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത് അ​ക്ഷ​യ് ഖ​ന്ന​യാ​ണ്. സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ക​ൾ പ്രി​യ​ങ്ക​യു​ടെ വേ​ഷ​ത്തെ അ​ഹ​നാ ക​മ്ര മ​നോ​ഹ​ര​മാ​ക്കു​മ്പോ​ൾ ഇ​വ​രു​ടെ സ​ഹോ​ദ​ര​നാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ർ​ജു​ൻ മ​ധൂ​ർ ആ​ണ്. വി​മ​ർ വ​ർ​മ​യാ​ണ് ലാ​ലു പ്ര​സാ​ദ് യാ​ദ​വാ​യി എ​ത്തു​ന്ന​ത്.

വി​ജ​യ് ഗു​ട്ടെ, മാ​യ​ങ്ക് തി​വാ​രി എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ​യു​ടെ തി​ര​ക്ക​ഥ ര​ചി​ച്ച​ത്. സ​ഞ്ജ​യ് ബാ​റു ര​ചി​ച്ച പു​സ്ത​ക​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​സി​നി​മ ത​യാ​റാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.