ഗാ​ല​റി​യി​ൽ ഇ​രി​ക്കു​ന്ന​യാ​ൾ ഇ​ർ​ഫാ​ൻ ഖാ​നോ; ത​ല​പു​ക​ച്ച് ബോ​ളി​വു​ഡ്
Wednesday, May 30, 2018 2:13 PM IST
കാ​ൻ​സ​ർ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ വി​ദേ​ശ​ത്ത് ചി​കി​ത്സ​യി​ലാ​ണ്. ന്യൂ​റോ എ​ൻ​ട്രോ​ക്രെ​ൻ എ​ന്ന അ​പൂ​ർ​വ്വ രോ​ഗം ഇ​ർ​ഫാ​ൻ ഖാ​നെ ബാ​ധി​ച്ചെ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ത​ന്‍റെ രോ​ഗ​വി​വ​ര​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യ്ക്കാ​യി പോ​യ​ത്. പി​ന്നീ​ട് താ​ര​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു.

ഇ​പ്പൊ​ഴി​ത ല​ണ്ട​നി​ലെ ലോ​ർ​ഡ്സി​ൽ ന​ട​ന്ന ഇം​ഗ്ല​ണ്ട്- പാ​ക്കി​സ്ഥാ​ൻ ടെ​സ്റ്റ് മ​ത്സ​രം കാ​ണാ​ൻ ഗാ​ല​റി​യി​ൽ ഇ​രി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. പാ​ക്കി​സ്ഥാ​ൻ ചാ​ന​ലി​ലെ വാ​ർ​ത്താ അ​വ​താ​ര​ക​നാ​യ സൈ​ന​ബ് അ​ബ്ബാ​സ് ആ​ണ് ഈ ​ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന അ​ദ്ദേ​ഹം എ​ങ്ങ​നെ ക്രി​ക്ക​റ്റ് മ​ത്സ​രം കാ​ണു​വാ​ൻ വ​രു​മെ​ന്ന ചോ​ദ്യം ഉ​ന്ന​യി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സ്വാ​ത​ന്ത്ര സ​മ​ര​സേ​നാ​നി ഉ​ദ്ദം സി​ങ്ങി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം നാ​യ​ക​നാ​യി എ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​നാ​യ ഷൂ​ജി​ത് സി​ർ​ക​ർ അ​റി​യി​ച്ചി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.