കാ​മു​കി​യെ മ​ർ​ദ്ദി​ച്ച​തി​ന് അ​ർ​മാ​ൻ കോ​ഹ്‌ലി​ക്കെ​തി​രെ കേ​സ്
Tuesday, June 5, 2018 12:34 PM IST
കാ​മു​കി നീ​രു ര​ണ്‍​ധാ​വ​യെ മ​ർ​ദ്ദി​ച്ച ബോ​ളി​വു​ഡ് താ​രം അ​ർ​മാ​ൻ കോ​ഹ്‌ലി​ക്കെ​തി​രെ കേ​സ്. 2015 മു​ത​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന ഇ​വ​ർ ത​മ്മി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യാ​ണ് വ​ഴ​ക്കി​ട്ട​ത്. തു​ട​ർ​ന്ന് അ​ർ​മാ​ൻ നീ​രു​വി​നെ ത​ള്ളി നി​ല​ത്തി​ടു​ക​യും ത​ല​യി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം. മും​ബൈ സാ​ന്‍റാ​ക്രൂ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നീ​രു​വി​നെ മും​ബൈ​യി​ലെ കോ​കി​ലാ​ബെ​ൻ ദീ​രു​ഭാ​സ് അം​ബാ​നി ഹോ​സ്പി​റ്റ​ലി​ലാ​ണ് അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ർ കോ​ഹ്‌ലി​യു​ടെ മ​ക​നാ​യ അ​ർ​മാ​ൻ 1992ൽ ​വി​രോ​ധി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ബോ​ളി​വു​ഡി​ലേക്ക് അരങ്ങേറിയത്. പി​ന്നീ​ട് സി​നി​മ​ക​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ​ൽ​മാ​ൻ ഖാ​ന്‍റെ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യാ​യ ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബി​ഗ് ബോ​സ് പ​രി​പാ​ടി​ക്കി​ടെ സ​ഹ​താ​ര​മാ​യ സോ​ഫി​യ ഹാ​യ​ത്തി​നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ അ​ർ​മാ​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.