വിവാഹമോചനമൊക്കെ എ​ന്ത്...
Thursday, January 25, 2018 10:56 AM IST
ഹൃ​ത്വി​ക് വീ​ണ്ടും മു​ൻ ഭാ​ര്യ​യെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഹൃ​ത്വി​ക് റോ​ഷ​നും സൂ​സ​ന്നെ ഖാ​നും വീ​ണ്ടും വി​വാ​ഹി​ത​രാ​കു​ന്നുവെന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ എ​ങ്ങും സം​സാ​ര വി​ഷ​യം. പി​ന്നെ എ​ല്ലാം തീ​ർ​ന്നു​വെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ് ചൂ​ടു​ള്ള ഈ ​വാ​ർ​ത്ത എ​ത്തി​യി​രി​ക്കു​ന്ന​ത്.

സൂ​സ​ന്നെ ഖാ​നു​മാ​യി നീ​ണ്ട പ​തി​നാ​ല് വ​ര്‍​ഷ​ത്തെ വി​വാ​ഹ ജീ​വി​തം 2014- ല്‍ ​ഹൃ​ത്വി​ക് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ന​ല്ല സു​ഹൃ​ത്തു​ക്ക​ളെപ്പോലെയാ​യി​രു​ന്നു പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ജീ​വി​ച്ച​ത്. ഇ​പ്പോ​ള്‍ പു​റ​ത്ത് വ​രു​ന്ന വാ​ര്‍​ത്ത താ​ര​ങ്ങ​ള്‍ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഹൃ​ത്വി​ക്കി​ന്‍റെ​യും സൂ​സ​ന്നെ​യു​ടെ​യും ജീ​വി​ത​ത്തി​ല്‍ മ​റ്റെ​ന്തി​നേ​ക്കാ​ളും മ​ക്ക​ള്‍​ക്കാ​യി​രു​ന്നു പ്രാ​ധാ​ന്യം. ഡി​വോ​ഴ്സ് ആ​യ​തി​ന് ശേ​ഷ​വും അ​വ​ധി ആ​ഘോ​ഷി​ക്കാ​നും പാ​ര്‍​ട്ടി​ക​ളി​ലും മ​റ്റും ഇ​രു​വ​രും മ​ക്ക​ള്‍​ക്കൊ​പ്പം പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​രു പ്ര​മു​ഖ പ​ത്ര​മാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ ഇ​വ​രോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ഇ​തു​വ​രെ ഈ ​വാ​ർ​ത്ത​യെ കു​റി​ച്ചു​ള്ള നി​ജ​സ്ഥി​തി വെ​ളിപ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.