അ​നു​ഷ്ക്ക​യു​ടെ വ​ഴ​ക്ക് കേ​ട്ട​യാ​ൾ അ​ത്ര നി​സാ​ര​ക്കാ​ര​ന​ല്ല
Tuesday, June 19, 2018 3:07 PM IST
റോ​ഡി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് ബോ​ളി​വു​ഡ് താ​രം അ​നു​ഷ്ക ശ​ർ​മ കാ​ർ യാ​ത്രി​ക​നെ ശ​കാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കൊ​ഹ്‌ലിയാ​യി​രു​ന്നു ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഈ ​യു​വാ​വ് ത​ന്നെ പി​ന്നീ​ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മും​ബൈ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് അ​ർ​ഹാ​ൻ സിം​ഗ് എ​ന്നാ​ണ്.

എ​ന്നാ​ൽ ഈ ​ക​ക്ഷി വെ​റു​മൊ​രു കാ​ർ യാ​ത്രി​ക​ൻ മാ​ത്ര​മ​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ. തൊ​ണ്ണൂ​റു​ക​ളി​ൽ ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം. സ​ണ്ണി എ​ന്ന പേ​രി​ലാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1996ൽ ​പു​റ​ത്തി​റ​ങ്ങി​യ ഷാ​രൂ​ഖ് ചി​ത്രം ഇം​ഗ്ലീ​ഷ് ബാ​ബു ദേ​സി മേം ​എ​ന്ന ചി​ത്ര​ത്തി​ൽ ഷാ​റൂ​ഖി​നൊ​പ്പ​വും 1995ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​ജ​യി​ൽ സ​ഞ്ജ​യ് ക​പൂ​റി​ന്‍റെ ചെ​റു​പ്പ ക​ഥാ​പാ​ത്ര​ത്തെ​യും അ​ർ​ഹാ​ൻ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ പാ​ത്സാ​ല​യി​ൽ ഷാ​ഹി​ദി​നൊ​പ്പ​വും അ​ർ​ഹാ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.



താ​ൻ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്നും അ​ശ്ര​ദ്ധ​കൊ​ണ്ട് സം​ഭ​വി​ച്ച​താ​ണെ​ന്നും പ​റ​ഞ്ഞ അ​ർ​ഹാ​ൻ വ​ഴി​യ​രി​കി​ലെ ഭ്രാ​ന്തന്മാ​രെ പോ​ലെ കാ​റി​നു​ള്ളി​ലി​രു​ന്ന് ദേ​ഷ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും, ഇ​ത് ഷൂ​ട്ട് ചെ​യ്ത് ഓ​ണ്‍​ലൈ​നി​ൽ പ​ങ്കു​വെ​ച്ച വി​രാ​ടി​ന്‍റെ മ​ന​സി​ലെ മാ​ലി​ന്യ​ത്തി​നു തെ​ളി​വാ​ണെ​ന്നും താ​ൻ പു​റ​ത്തേ​ക്കെ​റി​ഞ്ഞ മാ​ലി​ന്യ​ത്തേ​ക്കാ​ൾ അ​ത് വ​ലി​യ​താ​ണെ​ന്നും അ​ർ​ഹാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.