സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ധി​ക്ഷേ​പി​ച്ച​യാ​ൾ​ക്ക് ത​പ്സി​യു​ടെ കി​ടി​ല​ൻ മ​റു​പ​ടി
Sunday, July 29, 2018 10:51 AM IST
സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ലൂ​ടെ ത​ന്നെ അ​പ​മാ​നി​ക്കു​വാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് ത​ക്ക മ​റു​പ​ടി ന​ൽ​കി ബോ​ളി​വു​ഡ് സു​ന്ദ​രി ത​പ്സി പ​ന്നു. ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും കാ​ണാ​ൻ കൊ​ള്ളാ​ത്ത ന​ടി​യാ​ണ് ത​പ്സി​യെ​ന്നും ര​ണ്ടോ മൂ​ന്നോ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ത​പ്സി സി​നി​മ​യി​ൽ നി​ന്നു ത​ന്നെ പു​റ​ത്താ​കു​മെ​ന്നാ​ണ് വി​മ​ർ​ശ​ക​രി​ലൊ​രാ​ൾ ട്വീ​റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ ഇ​തി​നു മ​റു​പ​ടി​യാ​യി ത​പ്സി പ​റ​ഞ്ഞ​തി​ങ്ങ​നെ നേ​ര​ത്തെ ത​ന്നെ മൂ​ന്നു ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞു. ര​ണ്ടു ചി​ത്ര​ങ്ങ​ൾ​ക്കു കൂ​ടി ക​രാ​റി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് കു​റ​ച്ചു​കാ​ലം കൂ​ടി എ​ന്നെ സ​ഹി​ക്കേ​ണ്ടി വ​രും. നി​ങ്ങ​ളെ വേ​ദ​നി​പ്പി​ച്ച​തി​ൽ എ​നി​ക്ക് സ​ങ്ക​ട​മു​ണ്ട്.

ഇ​തി​നു പി​ന്നാ​ലെ മ​റ്റൊ​രാ​ളും ത​പ്സി​യെ വി​മ​ർ​ശി​ച്ചു. ത​പ്സി​യു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണാ​ത്ത​തു​കൊ​ണ്ട് സ​ഹി​ക്കേ​ണ്ടി​വ​രി​ല്ല. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു വേ​ണ്ടി എ​ന്ത് നാ​ട​ക​മാ​ണ് ക​ളി​ക്കു​ന്ന​തെ​ന്ന് നോ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​തി​നും ത​പ്സി ത​ക്ക മ​റു​പ​ടി ന​ൽ​കി. ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി നി​ങ്ങ​ൾ മാ​റ്റി​യാ​ൽ മ​തി. അ​തോ​ടെ ന​ല്ല ചി​ത്ര​ങ്ങ​ൾ കാ​ണു​വാ​ൻ നി​ങ്ങ​ൾ​ക്കു സാ​ധി​ക്കും. ത​പ്സി​യു​ടെ മ​റു​പ​ടി ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.