ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​യാ​ൾ​ക്ക് അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ മ​റു​പ​ടി
Friday, May 25, 2018 3:17 PM IST
ത​ന്നെ​ക്കു​റി​ച്ച് മോ​ശം അ​ഭി​പ്രാ​യം പ​റ​ഞ്ഞ​യാ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബോ​ളി​വു​ഡ് താ​രം അ​ഭി​ഷേ​ക് ബ​ച്ച​ൻ. ഐ​പി​എ​ൽ താ​രം സ്റ്റു​വ​ർ​ട്ട് ബി​ന്നി​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ണ് ബോ​ബി ഡി​യോ​ൾ എ​ന്ന ഫേ​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും അ​ഭി​ഷേ​ക് ബ​ച്ച​നെ ടാ​ഗ് ചെ​യ്ത് ട്വീ​റ്റ് വ​ന്ന​ത്.

ട്വീ​റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സ്റ്റു​വ​ർ​ട്ട് ബി​ന്നി ബോ​ളി​വു​ഡി​ലെ അ​ഭി​ഷേ​ക് ബ​ച്ച​നാ​ണ്. ര​ണ്ടു പേ​ർ​ക്കും അ​വ​ർ അ​ർ​ഹി​ക്കാ​ത്ത സു​ന്ദ​രി​യാ​യ ഭാ​ര്യ​മാ​രെ കി​ട്ടി. ഇ​രു​വ​രും അ​ച്ഛന്മാ​ർ കാ​ര​ണം സി​നി​മ​യി​ലും ക്രി​ക്ക​റ്റി​ലു​മെ​ത്തി. ര​ണ്ടു പേ​രും ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​രാ​ണ്.​നി​ങ്ങ​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്നു​വെ​ങ്കി​ൽ റീ​ട്വീ​റ്റ് ചെ​യ്യു.ഉ​ട​ൻ ത​ന്നെ അ​ഭി​ഷേ​കി​ന്‍റെ മ​റു​പ​ടി​യു​മെ​ത്തി. ത​ന്‍റെ സ്ഥാ​ന​ത്തു നി​ന്നു നോ​ക്കാ​നും അ​ൽ​പ്പ​മെ​ങ്കി​ലും മു​ന്നോ​ട്ട് പോ​കാ​നാ​യാ​ൽ താ​ൻ ബ​ഹു​മാ​നി​ക്കാം. സ്വ​യം മെ​ച്ച​പ്പെ​ടാ​ൻ സ​മ​യം സ്വ​യം ക​ണ്ടെ​ത്താ​നും താ​ങ്ക​ൾ​ക്ക് പെ​ട്ട​ന്ന് സു​ഖ​മാ​ക​ട്ടെ​യെ​ന്നും അ​ഭി​ഷേ​ക് കു​റി​ച്ചു.

ഉ​ട​ൻ ത​ന്നെ താ​ൻ പ​റ​ഞ്ഞ​തി​ന് മാ​പ്പ് പ​റ​ഞ്ഞ് ഈ ​ഫേ​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും മ​റു​പ​ടി​യും വ​ന്നിരുന്നു.