ആമിറിന്‍റെ മനസിൽ ഇടം നേടി സൈറ
Monday, October 9, 2017 1:22 AM IST
ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​മിർ ഖാ​ൻ. വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ൾ മാ​ത്രം ചെ​യ്യു​ന്ന ആ​മിർഖാ​ന്‍റെ സി​നി​മ​യി​ൽ ചെ​റി​യ ഒ​രു വേ​ഷ​മെ​ങ്കി​ലും ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് ബോ​ളി​വു​ഡി​ലെ താ​രസു​ന്ദ​രി​മാ​ർ. ഇ​ങ്ങ​നെ​യു​ള്ള ആ​മിർ ഖാ​ന്‍റെ ഹൃ​ദ​യം അ​ഭി​ന​യ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് സൈ​റ വ​സിം എ​ന്ന കൊ​ച്ചു സു​ന്ദ​രി.

ഹി​ന്ദി സി​നി​മ​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന വ്യ​ക്തി​യാ​ണ് സൈ​റ​യെ​ന്നാ​ണ് ആ​മിർ ഖാ​ന്‍റെ അ​ഭി​പ്രാ​യം. ആ​മി​ർ ഖാ​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സൈ​റ ഇ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സീ​ക്ര​ട്ട് സൂ​പ്പ​ർ സ്റ്റാ​റി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഈ ​സി​നി​മ​യു​ടെ പ്ര​ചാര​ണ വേ​ള​യി​ലാ​ണ് സൈ​റ​യെ പ്ര​ശം​സി​ച്ച് ആ​മി​ർ സം​സാ​രി​ച്ച​ത്.​ മു​തി​ർ​ന്ന അ​ഭി​നേ​താ​ക്ക​ൾ​ക്ക് ആ​മി​റി​ന്‍റെ വ​ക ഒ​രു ഉ​പ​ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളോ​ടും മൃ​ഗ​ങ്ങ​ളോ​ടു​മൊ​പ്പം സ്ക്രീ​ൻ സ്പേ​സ് ഷെ​യ​ർ ചെ​യ്യ​രു​ത്. കാ​ര​ണം അ​വ​രാ​ണ് പ്രേ​ക്ഷ​ക മ​ന​സു​ക​ളെ കീ​ഴ​ടക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.