ആമിറും പ്രിയങ്കയും ഒന്നിക്കുന്നു
Thursday, October 12, 2017 12:05 AM IST
ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ രാ​കേ​ഷ് ശ​ർ​മ​യു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ആ​മി​ർ ഖാ​നും പ്രി​യ​ങ്ക ചോ​പ്ര​യും ഒ​ന്നി​ക്കു​ന്നു. ആ​ദ്യ​മാ​യാ​ണ് ഈ ​ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഒരു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ രാ​കേ​ഷ്് ശ​ർ​മ​യു​ടെ വേ​ഷ​മാ​ണ് ആ​മി​ർ ഖാ​ൻ ചെ​യ്യു​ന്ന​ത്. രാ​കേ​ഷ് ശ​ർ​മ​യു​ടെ ഭാ​ര്യാ ക​ഥാ​പാ​ത്ര​മാ​യാ​ണ് പ്രി​യ​ങ്ക എ​ത്തു​ന്ന​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റ്റൊ​രു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യാ​ണ് പ്രി​യ​ങ്ക എ​ത്തു​ന്ന​തെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും.

രാകേഷ് ശർമയുടെ ജീവിതം പറയുന്ന സിനിമയുടെ അണിയറ ചർച്ചകൾ തുടങ്ങിയിട്ട് വർഷങ്ങളായി. രാകേഷ് ശർമയായി ആമിർ എത്തുമെന്ന നേരത്തേതന്നെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും നായികയുടെ കാര്യത്തിൽ ഇപ്പോഴാണ് തീരമാനമായത്.
സി​നി​മ​ക​ളി​ലൂ​ടെ​യും ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും ഹോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്രി​യ​ങ്ക ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ത്തു​ന്ന​ത്. സി​നി​മ​യി​ൽ നാ​യ​ക​നാ​യി ആ​മി​ർ എ​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് ഒ​രു മ​ട​ങ്ങിവ​ര​വി​നേ​ക്കു​റി​ച്ച് പ്രി​യ​ങ്ക ചി​ന്തി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ക​ൽ​പ്പ​ന ചൗ​ള​യു​ടെ ജീ​വി​ത ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ക​ൽ​പ്പ​ന​യാ​യി പ്രി​യ​ങ്ക എ​ത്തു​മെ​ന്നും സം​സാ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.