ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് നേ​രേ ആ​രാ​ധ​ക​രു​ടെ അമർഷം
Wednesday, November 8, 2017 5:33 AM IST
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള​ള ബോ​ളി​വു​ഡ് സു​ന്ദ​രി​യാ​ണ് ദീ​പി​ക പ​ദു​കോ​ണ്‍. ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ പുതിയ ചില ​ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല, എ​ന്നു​മാ​ത്ര​മ​ല്ല ന​ല്ല രീ​തി​യി​ൽ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

ക​പൂ​ർ കു​ടും​ബ​ത്തി​ലെ യു​വ​ത​ല​മു​റ​ക്കാ​ര​നും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ ക​സി​ൻ​സു​മാ​യു​ള​ള ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച​ത്. ദീ​പി​ക മ​ദ്യ​പി​ച്ചി​രി​ക്കു​ന്നു, വ​ൾ​ഗ​ർ ചി​ത്രം എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​മ​ൻ​റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് നേ​രെ​യു​യർ​ന്ന​ത്. ദീ​പി​ക​യു​ടെ പു​തി​യ ചി​ത്രം പ​ത്മാ​വ​തി​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ ക​സി​ൻ​സാ​യ അ​ർ​മാ​ൻ, അ​ദാ​ർ എ​ന്നി​വ​രോ​ടൊ​പ്പ​മു​ള​ള ചി​ത്ര​മാ​ണ് ഇ​ത്. ദീ​പി​ക​യെ കൂ​ടാ​തെ ര​ണ്‍​വീ​ർ സിം​ഗ്, ഷാ​ഹി​ദ് ക​പൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ​ത്മാ​വ​തി​യി​ലെ അ​ഭി​നേ​താ​ക്ക​ൾ. അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​ക്ക് ചി​റ്റോ​ർ രാ​ജ​കു​മാ​രി​യാ​യ പ​ദ്മാ​വ​തി​യോ​ട് തോ​ന്നു​ന്ന പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

Thank you for a blurry evening, love you always!! ❤️ @deepikapadukone #aboutlastnight

A post shared by Aadar Jain (@aadarjain) on




About last night! Thank you @deepikapadukone

A post shared by Armaan Jain (@therealarmaanjain) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.