സിദ്ധാർഥിന് ഡെയ്സിയെ ബോധിച്ചില്ലേ..‍?
Sunday, November 5, 2017 12:46 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ​ഖാ​ൻ നാ​യ​ക​നാ​കു​ന്ന റേ​സ് 3 എ​ന്ന ചി​ത്ര​ത്തി​ൽ​നി​ന്ന് യു​വ​താ​രം സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര എ​ന്തി​നു പി​ൻ​മാ​റി​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ബോ​ളി​വു​ഡ് ച​ർ​ച്ച. ഡേ​റ്റ് പ്ര​ശ്ന​മാ​ണെ​ന്ന് പു​റ​മേ പ​റ​യു​ന്പോ​ഴും കാ​ര്യം അ​ത​ല്ലാ​യെ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ പി​ന്നാ​ന്പു​റ സം​സാ​രം.

ര​മേ​ശ് തൗ​റാ​നി നി​ർ​മി​ച്ച് റെ​മോ ഡി​സൂ​സ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ര​ണ്ടാം നാ​യ​ക​നാ​യി​ട്ടാ​ണ് സി​ദ്ധാ​ർ​ഥി​നെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്ന് സി​ദ്ധാ​ർ​ഥ് സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സി​ദ്ധാ​ർ​ഥി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് യു​വ​സു​ന്ദ​രി ഡെ​യ്സി ഷാ ​ആ​ണ്. ഡെ​യ്സി ഷാ​യു​ടെ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കാ​ൻ സി​ദ്ധാ​ർ​ഥി​നു താ​ല്പ​ര്യ​മി​ല്ല​ത്രേ. അ​തു​കൊ​ണ്ടാ​ണ് താ​രം ചി​ത്ര​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​തെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​ക​മാ​ർ​ക്കൊ​പ്പം നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന സി​ദ്ധാ​ർ​ഥി​നു ഡെ​യ്സി ഷാ​യെ​പ്പോ​ലു​ള്ള ര​ണ്ടാം നി​ര നാ​യി​ക​മാ​രോ​ടൊ​പ്പം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചാ​ൽ അ​തു തന്‍റെ താ​ര​പ​ദ​വി​യെ ബാ​ധി​ക്കു​മോ​യെ​ന്ന് ഭ​യ​മു​ണ്ട​ത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.