റായിസും കാബിലും മികച്ച വിജയത്തിലേക്ക്
Thursday, May 25, 2017 4:38 AM IST
ഷാരുഖ് ഖാൻ നായകനായി എത്തിയ റായിസും ഹൃഥ്വിക് റോഷന്‍റെ കാബിലും മികച്ച വിജയത്തിലേക്ക്. തൊണ്ണൂറിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ ഡോണ്‍ കഥാപാത്രമായാണ് ഷാരുഖ് ഖാൻ റായിസിലെത്തുന്നത്. പാക്കിസ്ഥാൻ താരം മഹീര ഖാനാണ് ചിത്രത്തിൽ നായികയാകുന്നത്. രാഹുൽ ദലോക്കിയ സംവിധാനം ചെയ്ത ഈ ചിത്രം രണ്ടു വാരം പിന്നിടുന്പോഴേക്കും 250 കോടിയോളം രൂപയാണ് വേൾഡ് വൈഡ് കളക്ഷനായി നേടിയത്.

ഹൃഥ്വിക് റോഷൻ മുഴുനീള അന്ധകഥാപാത്രമായി എത്തുന്ന കാബിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. യാമി ഗൗതവും അന്ധകഥാപാത്രമാകുന്ന ചിത്രം വേറിട്ടൊരു പ്രതികാര കഥയാണ് പറയുന്നത്. സഞ്ജയ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രവും മികച്ച കളക്ഷനാണു നേടുന്നത്.

മുൻ റിലീസിൽ ആദിത്യ റോയി കപൂറും ശ്രദ്ധ കപൂറും ഒന്നിച്ച ഓകെ ജാനുവും ആമിർ ഖാന്‍റെ ദംഗലും പ്രദർശന ശാലകളിൽ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.