കിം​ഗ് ഖാ​നൊപ്പം അ​നു​ഷ്ക​യും ക​ത്രീ​ന​യും
Friday, June 2, 2017 1:18 AM IST
ആ​ന​ന്ദ് എ​ൽ റാ​യി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ൽ കിം​ഗ് ഖാ​ന് നാ​യി​ക​മാ​രാ​യി ക​ത്രീ​ന​യും അ​നു​ഷ്ക​യും എ​ത്തും. സി​നി​മ​യു​ടെ പേ​ര് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ‘ക​ത്രീ​ന മേ​രി ജാ​ൻ’ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രെ​ന്ന് സൂ​ച​ന​യു​ണ്ട്. ഷാ​രൂ​ഖി​ന്‍റെ ഒ​രു നാ​യി​ക​യാ​യി ക​ത്രീ​ന കൈ​ഫ് എ​ത്തു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ നാ​യി​ക​യെ ക​ണ്ടെ​ത്താ​ൻ സം​വി​ധാ​യ​ക​ൻ കു​റേ ക​ഷ്ട​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന.

ദീ​പി​ക പ​ദു​ക്കോ​ണി​നെ​യും ആ​ലി​യ ഭ​ട്ടി​നെ​യു​മാ​ണ് ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​നു​ഷ്ക​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക​ഥ കേ​ട്ട അ​നു​ഷ്ക ഈ ​റോ​ൾ ഒ​രു വെ​ല്ലു​വി​ളി​യാ​യി സ്വീ​ക​രി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.