മ​നീ​ഷ കൊയ്‌രാള വി​വാ​ഹ​മോ​ചി​തയാ​യി
Saturday, June 3, 2017 10:06 AM IST
ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി​യാ​യി​രു​ന്ന മ​നീ​ഷ കൊ​യ്‌രാള വി​വാ​ഹ​മോ​ചി​ത​യാ​യി. മ​നീ​ഷ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2010-ൽ ​നേ​പ്പാ​ളി ബി​സി​ന​സു​കാ​ര​ൻ സ​മ്രാ​ത് ദ​ഹാ​ലു​മാ​യു​ണ്ടാ​യ വി​വാ​ഹ​ബ​ന്ധം ര​ണ്ടു​വ​ർ​ഷ​മേ നീ​ണ്ടു​നി​ന്നു​ള്ളൂ​വെ​ന്നും മ​നീ​ഷ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് മ​നീ​ഷ​യും സ​മ്രാ​തും പ​രി​ച​യ​പ്പെ​ട്ട​ത്. പ​രി​ച​യം പ്ര​ണ​യ​മാ​യി. പി​ന്നെ വി​വാ​ഹ​ത്തി​ലു​മെ​ത്തി. ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര്യം എ​ന്തെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. വി​വാ​ഹം ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കി ഒ​രു​മി​ച്ച് പോ​കാ​നാ​വി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​പ്പോ​ൾ ര​ണ്ടാ​വാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​തി​ൽ മു​ഴു​വ​നും ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കാ​ണെ​ന്നും മ​നീ​ഷ പ​റ​ഞ്ഞു. നേ​പ്പാ​ളി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബി​വേ​ശ്വ​ർ പ്ര​സാ​ദ് കൊയ്‌രാ​ള​യു​ടെ കൊ​ച്ചു മ​ക​ളാ​ണ് മ​നീ​ഷ. ഡ​ൽ​ഹി​യി​ലെ സൈ​നി​ക സ്കൂ​ളി​ൽ പ​ഠ​നം.

ഡോ​ക്ട​റാ​കാ​ൻ ആ​ഗ്ര​ഹി​ച്ച മ​നീ​ഷ മോ​ഡ​ലിം​ഗി​ലും പി​ന്നീ​ട് സി​നി​മ​യി​ലും എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. മ​ണി​ര​ത്ന​ത്തി​ന്‍റെ ബോം​ബെ എ​ന്ന ചി​ത്രം മ​നീ​ഷ​യെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സു​ന്ദ​രി​യാ​ക്കി മാ​റ്റി. കൈ​നി​റ​യെ ചി​ത്ര​ങ്ങ​ൾ. വി​വാ​ഹ ശേ​ഷം കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യ മ​നീ​ഷ സി​നി​മ​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.

രോ​ഗ​മു​ക്തി നേ​ടി​യ മ​നീ​ഷ ഇ​പ്പോ​ൾ വീ​ണ്ടും അ​ഭി​ന​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ന​ല്ല രീ​തി​യി​ൽ വി​വാ​ഹ​ബ​ന്ധം തു​ട​ർ​ന്നുകൊ​ണ്ടു പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​പ്പോ​ൾ ത​ന്നെ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മോ​ശം വി​ചാ​രി​ക്കേ​ണ്ടെ​ന്നും മ​നീ​ഷ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.