രാകേഷ് ശർമയാകാൻ ആമിർ
Friday, June 30, 2017 5:17 AM IST
ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ൻ രാ​കേ​ഷ് ശ​ർ​മ​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. ബോ​ളി​വു​ഡി​ന്‍റെ മി​സ്റ്റ​ർ പെ​ർ​ഫ​ക്ട് ആ​മി​ർ ഖാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്രം സി​ദ്ധാ​ർ​ഥ് റോ​യ് ക​പൂ​റി​ന്‍റെ റോ​യ് ക​പൂ​ർ ഫി​ലിം​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച മൂ​ന്നു പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണി​ത്.

പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ഹേ​ഷ് മ​ത്താ​യി​യാ​ണ് സ​ല്യൂ​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. നി​ല​വി​ൽ ആ​മി​ർ ഖാ​ൻ ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും രാ​കേ​ഷ് ശ​ർ​മ​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യെ​ന്നാ​ണു സൂ​ച​ന. ഗു​സ്തി പ​രി​ശീ​ല​ക​ൻ മ​ഹാ​വീ​ർ ഫോ​ഗ​ട്ടി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ദം​ഗ​ലാ​ണ് ആ​മി​റി​ന്േ‍​റ​താ​യി അ​വ​സാ​നം പു​റ​ത്തു​വ​ന്ന ചി​ത്രം. ഈ ​വ​ർ​ഷ​ത്തെ ബോ​ളി​വു​ഡ് ഹി​റ്റു​ക​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് ചി​ത്രം.

റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​യ യൂ​റി മ​ലി​ഷെ​വ്, ഗെ​ന്ന​ടി സ്ട്രൈ​ക്ക​ലോ​വ് എ​ന്നി​വ​രോ​ടൊ​പ്പം രാ​കേ​ഷ് ശ​ർ​മ എ​ട്ട് ദി​വ​സ​ത്തോ​ളം ബ​ഹി​രാ​കാ​ശ​ത്ത് ചി​ല​വി​ട്ട​താ​ണ് സ​ല്യൂ​ട്ടി​ന്‍റെ പ്ര​മേ​യ​മെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.