മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ഹാ​ഭാ​ര​ത​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ര​ണ്‍​ബീ​റും ക​ത്രീ​ന​യും
Sunday, July 2, 2017 5:01 AM IST
എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ര​ണ്ടാ​മൂ​ഴ​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന മ​ഹാ​ഭാ​ര​ത​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​യാ​റെ​ന്ന് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ർ ക​പൂ​റും ക​ത്രീ​ന കൈ​ഫും. ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം ജ​ഗ്ഗാ ജ​ഗ്ഗൂ​സി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ബു​ദാ​ബി​യി​ൽ ന​ട​ത്തി​യ പ്ര​സ് മീ​റ്റി​നി​ട​യി​ലാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ മ​ന​സി​ലെ ആ​ഗ്ര​ഹം പു​റ​ത്ത​റി​യി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ര​ചി​ച്ച​തി​ൽ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കൃതികളിലൊ​ന്നാ​ണ് ര​ണ്ടാ​മൂ​ഴം. മാ​ത്ര​മ​ല്ല ബാ​ഹു​ബ​ലി പോ​ലു​ള്ള സി​നി​മ​ക​ൾ ന​മ്മ​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. അ​ത്ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ൾ നി​ർ​മി​ക്കാ​നു​ള്ള സാങ്കേതികവിദ്യയും ന​മ്മു​ടെ പ​ക്ക​ലു​ണ്ട്. മ​ഹാ​ഭാ​ര​ത​യി​ലെ ക​ർ​ണ​ൻ അ​ല്ല​ങ്കി​ൽ അ​ർ​ജു​ന​ൻ എ​ന്നീ വേ​ഷ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും രൺബീർ പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ൽ ദ്രൗ​പ​തി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ത​ന്നെ സ​മീ​പി​ച്ചാ​ൽ താ​ൻ ഉ​റ​പ്പാ​യും ഈ ​വേ​ഷം സ്വീ​ക​രി​ക്കു​മെ​ന്നും ക​ത്രീ​ന പറഞ്ഞു. സി​നി​മ ഏ​തു ഭാ​ഷ​യി​ൽ നി​ർ​മി​ക്കു​ന്നു എ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് പ്ര​ശ്ന​മ​ല്ല. ലോ​കം മു​ഴു​വ​ൻ ക​ണ്ട ബാ​ഹു​ബ​ലി എ​ന്ന സി​നി​മ​യാ​ണ് എ​നി​ക്ക് ഇ​തി​നു​ള്ള ധൈ​ര്യം ന​ൽ​കി​യ​ത്. ക​ഥ​ക​ൾ​കൊ​ണ്ടും സാങ്കേതിക വിദ്യ കൊ​ണ്ടും തെന്നിന്ത്യ​ൻ സി​നി​മ​ക​ൾ ഏ​റെ മു​ൻ​പി​ലാ​ണെ​ന്നും നടി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ​പ് 2006ൽ ​മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ബ​ൽ​റാം v/s താ​രാ​ദാ​സ് എ​ന്ന സി​നി​മ​യി​ൽ ക​ത്രീ​ന കൈ​ഫ് നാ​യി​ക​യാ​യി എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.