പൊതുവേദിയിൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ശ്രീ​ദേ​വി
Tuesday, July 11, 2017 4:01 AM IST
സി​നി​മ​യ്ക്ക് അ​പ്പു​റ​ത്ത് താ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും പൊ​തു​വേ​ദി​യി​ൽ വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. പൊ​തു​വേ​ദി​യി​ൽ വ​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ ശ്രീ​ദേ​വി​യെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. പു​തി​യ സി​നി​മ​യാ​യ മോ​മി​നെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വയ്​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​രം പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്.

മോം ​തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. പ്ര​മു​ഖ ചാ​ന​ൽ ഷോ​യ്ക്കി​ടെ​യാ​ണ് ശ്രീ​ദേ​വി പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. പ​രി​പാ​ടി​യു​ടെ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​വു​ക​യും ചെ​യ്തു. പ​രി​സ​രം മ​റ​ന്നാ​ണ് ശ്രീ​ദേ​വി പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. പു​തി​യ സി​നി​മ​യാ​യ മോ​മി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. ചെ​റി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മെ​ത്തി​യ ചി​ത്ര​ത്തെ പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

മോം ​സി​നി​മ​യെ​ക്കു​റി​ച്ച് എ​ല്ലാ​യി​ട​ത്തു നി​ന്നും ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്പോ​ൾ ഇ​ത് കാ​ണാ​ൻ ത​ന്‍റെ കൂ​ടെ വ​ള​ർ​ത്തു​മ​ക​ളാ​യി അ​ഭി​ന​യി​ച്ച സ​ജ​ൽ അ​ലി​യും ഭ​ർ​ത്താ​വാ​യി വേ​ഷ​മി​ട്ട അ​ദ്ന​ൻ സി​ദ്ദി​ഖി​യും ഒ​പ്പ​മി​ല്ല​ല്ലോ എ​ന്ന കാ​ര്യ​മാ​ണ് ശ്രീ​ദേ​വി​യെ ക​ര​യി​ച്ച​ത്. സി​നി​മ​യി​ൽ ശ്രീ​ദേ​വി​യു​ടെ വ​ള​ർ​ത്തു​മ​ക​ളാ​യി വേ​ഷ​മി​ട്ട സ​ജ​ൽ അ​ലി​യും ഭ​ർ​ത്താ​വി​നെ അ​വ​ത​രി​പ്പി​ച്ച അ​ദ്ന​ൻ സി​ദ്ദി​ഖി​യും പാ​ക്കി​സ്ഥാൻ താ​ര​ങ്ങ​ളാ​ണ്.

ഉ​റി സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പാ​ക് താ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ വ​രു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​പ്ര​ഖ്യാ​പി​ത വി​ല​ക്കാ​ണ് താ​ര​ങ്ങ​ൾ​ക്ക് വി​ന​യാ​യി മാ​റി​യ​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​മൊ​ന്നും അ​വ​ർ അ​റി​യു​ന്നി​ല്ല. പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ളി​ലൊ​ന്നും അ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. ഇ​താ​ണ് ശ്രീ​ദേ​വി​യെ സ​ങ്ക​ട​പ്പെ​ടു​ത്തി​യ​ത്. പാ​ക് താ​ര​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ൻ​പാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങ് ന​ട​ന്ന​ത്.

നി​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​സി​നി​മ ഇ​ത്ര വ​ലി​യ വി​ജ​യ​മാ​കു​മാ​യി​രു​ന്നി​ല്ല. ശ​രി​ക്കും നി​ങ്ങ​ളെ ഞാ​ൻ മി​സ് ചെ​യ്യു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് താ​രം ക​ര​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ആ​ദ്യ ദി​ന​ത്തി​ൽ ര​ണ്ട​ര​ക്കോ​ടി​യാ​ണ് മോം ​നേ​ടി​യി​ട്ടു​ള്ള​ത്. 2012 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇം​ഗ്ലീ​ഷ് വിം​ഗ്ലീഷി​ന് ആ​ദ്യ ദി​ന​ത്തി​ൽ 2.25 കോ​ടി​യാ​യി​രു​ന്നു ല​ഭി​ച്ച​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.