പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​ല്ലാ​ത്ത പ്ര​ശ്ന​മാ​ണ് വി​മ​ർ​ശ​ക​ർ​ക്കെ​ന്ന് പ്രിയങ്കയുടെ അ​മ്മ
Thursday, July 13, 2017 4:43 AM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ന​ടി പ്രി​യ​ങ്ക ചോ​പ്ര​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ജ​ർ​മ​നി​യി​ൽ വ​ച്ചാ​യി​രു​ന്നു പ്രി​യ​ങ്ക മോ​ദി​യെ നേ​രി​ട്ട് കാ​ണു​ക​യും കു​റ​ച്ച് നേ​രം സം​സാ​രി​ക്കു​ക​യും ചെ​യ്ത​ത്. ഹോ​ളി​വു​ഡി​ലെ ത​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ബേ ​വാ​ച്ചി​ന്‍റെ പ്ര​ചാര​ണ​ത്തി​നാ​ണ് പ്രി​യ​ങ്ക ബ​ർ​ലി​നി​ലെ​ത്തി​യ​ത്. ഇ​തേ സ​മ​യ​ത്തു ത​ന്നെ ജ​ർ​മ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ദി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.​പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ത​ന്‍റെ ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​തു മു​ത​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക് പു​റ​മെ വി​ചി​ത്ര​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളും പ്രി​യ​ങ്ക​യെ തേ​ടി​യെ​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​യെ​പ്പോ​ലെ രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ കാ​ണു​ന്പോ​ൾ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് മോ​ശ​മാ​ണെ​ന്നും കാ​ലെ​ങ്കി​ലും മ​റ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മാ​യി​രു​ന്നു എന്ന ഉ​പ​ദേ​ശ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും വ​ന്നു. ട്രോ​ളു​ക​ൾ​ക്കു​മു​ണ്ടാ​യി​ല്ല പ​ഞ്ഞം.​എ​ന്നാ​ൽ, ഇ​പ്പോ​ൾ ഈ ​ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക​യു​ടെ അ​മ്മ മ​ധു ചോ​പ്ര. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ അ​മ്മ​യു​ടെ മ​റു​പ​ടി. ബേ ​വാ​ച്ചി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് പു​റ​ത്ത് പോ​കാ​ൻ ത​യാ​റാ​യി നി​ൽ​ക്കെ പെ​ട്ടെന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. സാ​രി ധ​രി​ക്കാ​ൻ ര​ണ്ടു മി​നി​റ്റ് ത​ര​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​വ​ൾ​ക്ക് പ​റ​യാ​ൻ ക​ഴി​യു​മോ? പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ പ​റ​ഞ്ഞു, ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്കു പ്ര​ശ്ന​മ​ല്ല. അ​ദ്ദേ​ഹ​ത്തി​ന് ഇ​ല്ലാ​ത്ത എ​തി​ർ​പ്പാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക്- മ​ധു ചോ​പ്ര പ​റ​ഞ്ഞു.​



ഉ​പ​ദേ​ശ​ങ്ങ​ളും വി​മ​ർ​ശ​നവും ക​ടു​ത്ത​പ്പോ​ൾ പ്രി​യ​ങ്ക നേ​ര​ത്തേ ത​ന്നെ മ​റ്റൊ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്ത് അ​തി​ന് മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. ബെ​ർ​ലി​നി​ലെ ഒ​രു പാ​ർ​ട്ടി​യി​ൽ അ​മ്മ​യ്ക്കൊ​പ്പം ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് പ്രി​യ​ങ്ക പോ​സ്റ്റ് ചെ​യ്ത​ത്. ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചാ​ണ് പ്രി​യ​ങ്ക​യും അ​മ്മ​യും ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നീ​ണ്ട​തും മ​നോ​ഹ​ര​വു​മാ​യ കാ​ലു​ക​ൾ എ​ന്നൊ​രു കു​റി​പ്പും അ​തോ​ടൊ​പ്പം ചേ​ർ​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.