ഐ​ശ്വ​ര്യ ക​ഠി​നാ​ധ്വാ​ന​ത്തി​ൽ
Saturday, August 5, 2017 6:26 AM IST
വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഐ​ശ്വ​ര്യ റാ​യ് പു​തി​യ സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ത്തി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ഏ​യ് ദി​ൽ ഹെ ​മു​ഷ്കി​ൽ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യം ഐ​ശ്വ​ര്യ​യെ വി​വാ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു.ഫ​ന്നെ ഖാ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഐ​ശ്വ​ര്യ റാ​യി ഇ​നി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ഐ​ശ്വ​ര്യ. ധൂം 2 ​എ​ന്ന സി​നി​മ​യി​ലെ പോ​ലെ ത​ന്നെ പു​തി​യ സി​നി​മ​യി​ൽ ഹോ​ട്ട് സു​ന്ദ​രി​യാ​യി​ട്ടാ​ണ് ഐ​ശ്വ​ര്യ റാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

അ​തി​നു വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് ലോ​ക സു​ന്ദ​രി​യി​പ്പോ​ൾ. അ​തി​നാ​യി യോ​ഗ​യും മ​റ്റു​മാ​യി കാ​യി​ക അ​ധ്വാ​ന​ങ്ങ​ളു​മാ​യി ന​ടി തി​ര​ക്കി​ലാ​ണ്. ഐ​ശ്വ​ര്യ​യു​ടെ പു​തി​യ ക​ഥാ​പാ​ത്രം സ്റ്റൈ​ലി​ഷ് ആ​യി​രി​ക്കു​മെ​ന്നാ​ണ് പു​റ​ത്തുവ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ നാ​യി​ക​മാ​രി​ൽ നി​ന്നു വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഐ​ശ്വ​ര്യ​യു​ടെ ക​ഥാ​പാ​ത്രം എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ണ്ട് നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​നി​ൽ ക​പൂ​റും ഐ​ശ്വ​ര്യ റാ​യി​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേഷം ​ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.