ചേ​ന്പി​ൻ​ത​ണ്ട് വാ​ടി​യപോ​ലെ ക​ത്രീ​ന
Tuesday, August 8, 2017 4:33 AM IST
വേനൽക്കാലത്ത് ചിത്രങ്ങൾ ഏ​റ്റെ​ടു​ക്കാ​തെ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങിപ്പോ​യ ക​ത്രീ​ന കെ​യ്ഫ് ത​ന്‍റെ ചി​ല ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ലൊ​ക്കേ​ഷ​നി​ലെ ചൂ​ടി​ന്‍റെ കാ​ഠി​ന്യം പ​റ​ഞ്ഞുകൊ​ണ്ടാ​ണ് ക​ത്രീ​ന ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.പ്ര​ണ​യ​ത്ത​ക​ർ​ച്ച​യ്ക്കു ശേ​ഷം സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കെ​യ്ഫും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​മാ​യി​രു​ന്നു ക​ത്രീ​ന​യു​ടെ പു​തി​യ ഫോ​ട്ടോ​സ് പു​റ​ത്തുവ​ന്ന​ത്. ടൈ​ഗ​ർ സി​ന്ദാ ഹെ ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. നോ​ർ​ത്ത് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മോ​ർ​ക്കോ​യി​ൽ നി​ന്നു​മാ​ണ് നി​ല​വി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

ക​ടു​ത്ത ചൂ​ടാ​ണ് സി​നി​മ​യു​ടെ പു​തി​യ ലൊ​ക്കോ​ഷ​നി​ൽ. മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ 44 ഡ്രി​ഗ്രി ചൂ​ടി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ക​ത്രീ​ന പ​റ​യു​ന്ന​ത്. പു​റ​ത്ത് വ​ന്ന ചി​ത്ര​ത്തി​ൽ സൂ​ര്യ​ന്‍റെ ര​ശ്മി​ക​ൾ പ​തി​ച്ച​തി​നാ​ലും ആ​കെ ക്ഷീ​ണി​ത​യാ​യി​ട്ടാ​ണ് ക​ത്രീ​ന​യു​ടെ ലു​ക്ക്. ഇ​തി​ന​കം ചി​ത്രം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.