സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ഇഷ
Wednesday, August 9, 2017 1:06 AM IST
ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ടി​മാ​രു​ടെ കൂ​ട്ട​ത്തി​ലൊ​ന്നു​മ​ല്ല ഇ​ഷ ഗു​പ്ത​യ്ക്ക് സ്ഥാ​നം. എ​ന്നാ​ൽ ആ​ളു വ​ള​രെ പോ​പ്പു​ല​ർ ആ​ണ് താ​നും. അ​തെ​ങ്ങ​നെ എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ഭി​ന​യം കൊ​ണ്ട് മാ​ത്ര​മ​ല്ല എ​ന്ന് ഉ​ത്ത​രം. ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ വെ​ബ്സൈ​റ്റു​ക​ൾ, ചൂ​ട​ൻ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ഇ​തൊ​ക്കെ​യാ​ണ് ഇ​ഷ ഗു​പ്ത​യെ പ്ര​ശ​സ്ത​യാ​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഇ​ഷ പോ​സ്റ്റ് ചെ​യ്ത് ചി​ല ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​നെ ഇ​ള​ക്കി​മ​റി​ക്കു​ക ത​ന്നെ ചെ​യ്തു. 1.7 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്സാ​ണ് ഈ 31​കാ​രി​ക്ക് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഉ​ള്ള​ത്. ഇ​ക്കാ​ര്യം കൊ​ണ്ട് ത​ന്നെ സി​നി​മ അ​ഭി​ന​യ​ത്തെ​ക്കാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം പോ​പ്പു​ല​റാ​ണെ​ന്നു വ്യ​ക്ത​മാ​ണ​ല്ലോ.

പൂ​ർ​ണ​മാ​യും ന​ഗ്ന​യാ​യി​ട്ടു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു വ​രെ ഇ​വ​ർ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് കൊ​ണ്ടു നി​ർ​ത്തി​യി​ല്ല, ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ടെ ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ഒ​ഴു​ക്കു​ക​യാ​ണ് താ​രം. പു​തി​യ ചി​ത്ര​ങ്ങ​ളി​ൽ ന​ടി വ​ള​രെ​യ​ധി​കം ഹോ​ട്ടാ​യി​ട്ടു​ണ്ട് എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ഫെ​മി​ന മി​സ് ഇ​ന്ത്യ​യാ​യി​രു​ന്ന ഇ​ഷ ഗു​പ്ത മോ​ഡ​ലി​ങ് രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ബോ​ളി​വു​ഡി​ലെ​ത്തെി​യ​ത്.

2007 ൽ ​മി​സ് ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജേ​താ​വാ​യി​രു​ന്ന ഇ​ഷ 2013 ലാ​ണ് സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.​ ജന്ന​ത്ത് 2 എ​ന്ന സി​നി​മ​യി​ലാ​യി​രു​ന്നു ഇ​ഷ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ക​മാ​ൻ​ഡോ 2 എ​ന്ന ചി​ത്ര​ത്തി​ൽ വി​ല്ല​ത്തി​യു​ടെ വേ​ഷ​ത്തി​ൽ ഇ​ഷ അ​ഭി​ന​യി​ച്ചി​രു​ന്നു.​ഇ​ഷ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന അഞ്ചു സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ഇ​പ്പോ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.