മേക്കപ്പില്ലാതെ സുന്ദരിയായി കങ്കണ
Monday, August 14, 2017 3:37 AM IST
ബോ​ളി​വു​ഡ് നാ​യി​ക ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെയ്‌ലർ പു​റ​ത്തി​റ​ങ്ങി. ഹ​സ​ൻ​ലാ​ൽ മേ​ഹ്ത സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ പേ​ര് സി​മ്രാ​ൻ എ​ന്നാ​ണ്. ഷാ​ഹി​ദ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് മേ​ഹ്ത. മൂ​ന്നു ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ക​ങ്ക​ണ ഇ​നി​യൊ​ന്നു കൂ​ടി നേ​ടുമെ​ന്നാ​ണ് ട്രെയ്‌ലർ ക​ണ്ട ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണം.

ക​ങ്ക​ണ മേ​ക്ക​പ്പി​ല്ലാ​തെ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. നേ​ര​ത്തെ ക്യൂ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ക​ങ്ക​ണ മേ​ക്ക​പ്പി​ല്ലാ​തെ അ​ഭി​ന​യി​ച്ച് പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു. യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഗു​ജ​റാ​ത്തി​യാ​യ ഒ​രു വേ​ല​ക്കാ​രി​യാ​യാ​ണ് ക​ങ്ക​ണ ന​മു​ക്ക് മു​ന്നി​ൽ എ​ത്തു​ന്ന​ത്.

ന​ഴ്സാ​യി തു​ട​ങ്ങി പി​ന്നീ​ട് ബാ​ങ്ക് മോ​ഷ്ടാ​വ് വ​രെ​യാ​യ ബ​ണ്ടി സ​ന്ദീ​പ് കൗ​റി​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത ക​ഥ​യാ​ണ് ച​ല​ച്ചി​ത്ര​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്കു​മാ​ർ റാ​വു മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് അ​പൂ​ർ​വ അ​സ്രാ​ണി​യാ​ണ്. സെ​പ്റ്റം​ബ​റി​ൽ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.