തപ്‌സി ശക്തയായ സ്ത്രീ
Saturday, August 26, 2017 4:18 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ന്നു ബോ​ളി​വു​ഡി​ലെ​ത്തി​യ ന​ടി ത​പ്സി പ​ന്നു​വി​നെ ഈ ​വ​ർ​ഷ​ത്തെ ശ​ക്ത​യാ​യ സ്ത്രീ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ്ര​ാധാ​ന്യം ന​ൽ​കി നി​ർ​മി​ച്ച പി​ങ്ക്, നാം ​ശ​ബാ​ന, ബേ​ബി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ൽ നി​ന്നു സാ​വി മാ​സി​ക​യാ​ണ് ത​പ്സി​യെ ശ​ക്ത​യാ​യ സ്ത്രീ​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​ക്ഷ​യ് കു​മാ​ർ, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച നാം ​ശ​ബാ​ന എ​ന്ന സി​നി​മ​യി​ലാ​ണ് ത​പ്സി അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

അ​തി​നു പി​ന്നാ​ലെ​യാ​ണ് ത​പ്സി​യെ തേ​ടി ഈ ​അം​ഗീ​കാ​രം എ​ത്തി​യ​ത്. ത​പ്സി അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ വി​ല​യി​രു​ത്തി​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ്ര​ാധാ​ന്യം ന​ൽ​കി നി​ർ​മി​ച്ച പി​ങ്ക്, നാം ​ശ​ബാ​ന, ബേ​ബി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ൽ നി​ന്നു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

തെ​ന്നി​ന്ത്യ​യി​ൽ നി​ന്നും പെ​ട്ടെ​ന്ന് ഉ​ദി​ച്ചുവ​ന്ന ന​ടി​യാ​യി​രു​ന്നു ത​പ്സി പ​ന്നു. തെ​ലു​ങ്കി​ലും ത​മി​ഴി​ലും സ​ജീ​വ​മാ​യി​രു​ന്ന ത​പ്സി മ​ല​യാ​ള​ത്തി​ലും ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. സീ​നു സോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഡ​ബി​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​പ്സി മ​ലാ​ള​ത്തി​ലെ​ത്തി​യ​ത്. അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം ത​പ്സി പ​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യാ​ണ് പി​ങ്ക്. മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ സി​നി​മ സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു നി​ർ​മി​ച്ചി​രു​ന്ന​ത്.

അ​ക്ഷ​യ് കു​മാ​റും മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം പൃ​ഥ്വി​രാ​ജും ത​പ്സി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യാ​ണ് നാം ​ശ​ബാ​ന. കോ​ള​ജി​ൽ പ​ഠി​ക്കു​ന്പോ​ൾ മോ​ഡ​ലിം​ഗി​ൽ സ​ജീ​വ​മാ​യി​രു​ന്നു ത​പ്സി. അ​ക്കാ​ല​ത്ത് പോ​ക്ക​റ്റ് മ​ണി​ക്ക് വേ​ണ്ടി​യു​ള്ള പ​രി​പാ​ടി മാ​ത്ര​മാ​യി​രു​ന്നു ത​പ്സി​ക്കു മോ​ഡ​ലിം​ഗ്. 88 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സി​എ​ടി പാ​സാ​യ ശേ​ഷ​മാ​ണ് ത്പ്സി ​സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.